ആർഎസ്‌പിക്കെതിരെ നടക്കുന്ന അപവാദ പ്രചരണം പാർട്ടിയെ പിളർത്താന്‍: ഷിബു ബേബി ജോൺ

ആർഎസ്‌പി , ഷിബു ബേബി ജോൺ , കോവൂർ കുഞ്ഞുമോൻ , സിപിഎം
കൊല്ലം| jibin| Last Modified തിങ്കള്‍, 21 ഡിസം‌ബര്‍ 2015 (15:32 IST)
ആർഎസ്‌പിക്കെതിരെ നടക്കുന്ന അപവാദ പ്രചരണം പാർട്ടിയെ പിളർത്താനാണെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോൺ. തദ്ദേശ തെരഞ്ഞെടുപ്പിൽ ആർഎസ്‌പി തകർന്നടിഞ്ഞെന്ന വാദം തെറ്റാണ്. ഡിവൈഎഫ്ഐ പ്രവർത്തകർ ബിജെപിയിലേക്ക് പോകുന്നതാണ് സിപിഎം തടയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്‌പിയെ തകർക്കാനുളള ഗൂഡശ്രമമാണ് സിപിഎം നടത്തുന്നത്. എംഎൽഎ സിപിഎമ്മിലേക്ക് പോകുന്നുവെന്ന പ്രചരണം നടത്തുന്നു. ഇതുവഴി കോവൂരിനുളള വിശ്വാസ്യത തകർക്കുകയാണ് ലക്ഷ്യമെന്നും തൊഴില്‍ മന്ത്രി പറഞ്ഞു.

തന്നെ മോശക്കാരനാക്കി പാർട്ടിയിൽ ആശയക്കുഴപ്പം ഉണ്ടാക്കാനുളള ശ്രമമാണ് ഇതിന് പിന്നിലെന്ന് കോവൂർ കുഞ്ഞുമോൻ പറഞ്ഞു. താൻ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനുമായി ചർച്ച നടത്തിയിട്ടില്ല, ഫോണിൽ സംസാരിച്ചിട്ടില്ല. ആർഎസ്‌പിയിൽ ഉറച്ച് നിൽക്കുകയാണെന്നും കോവൂർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :