വികസിതമായ സമൂഹം വേണം; എക്‌സ്പ്രസ് ഹൈവേകളും, കാറുകളും, സ്മാര്‍ട്ട്‌ഫോണുകളും മാത്രം പോരാ, നല്ല റോഡുകളും പ്രകൃതിയും വേണമെന്ന് രമേശ് ചെന്നിത്തല

നമുക്ക് ജീവിക്കാൻ എക്‌സ്പ്രസ് ഹൈവേകളും, കാറുകളും, സ്മാര്‍ട്ട്‌ഫോണുകളും മാത്രം പോരാ, വികസിതമായ സമൂഹത്തോടൊപ്പം നല്ല പ്രകൃതിയും റോഡുകളും വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തെ അനുസ്മരിച്ച് രമേശ് ചെന്നിത്തല തന്റെ ഫെയ

aparna shaji| Last Modified ഞായര്‍, 5 ജൂണ്‍ 2016 (11:07 IST)
നമുക്ക് ജീവിക്കാൻ എക്‌സ്പ്രസ് ഹൈവേകളും, കാറുകളും, സ്മാര്‍ട്ട്‌ഫോണുകളും മാത്രം പോരാ, വികസിതമായ സമൂഹത്തോടൊപ്പം നല്ല പ്രകൃതിയും റോഡുകളും വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തെ അനുസ്മരിച്ച് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യമറിയിച്ചത്.

രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

ഇന്ന് ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനം, മരങ്ങളും, മഴകളും, പുഴകളും, മണ്ണും , മനുഷ്യനും തമ്മിലുള്ള അപാരമായ സിംഫണിയെയാണ് നാം പ്രകൃതിയെന്ന് വിളിക്കുന്നത്. പ്രകൃതിയില്‍ നിന്ന് മനുഷ്യനെ വേര്‍പെടുത്തുന്നത് ജലത്തില്‍ നിന്ന് മല്‍സ്യത്തെ വേര്‍പെടുത്തുന്നത് പോലെയാണ്.

നമുക്ക് ജീവിക്കാന്‍ കെട്ടിടസമുച്ചയങ്ങളും, എക്‌സ്പ്രസ് ഹൈവെകളും, കാറുകളും, സ്മാര്‍ട്ട്‌ഫോണുകളും മാത്രം പോരാ. വയലുകളും, വനങ്ങളും. തണ്ണീര്‍ തടങ്ങളും, തെങ്ങും, മാവും, നെല്ലുമെല്ലാം വേണം. പ്രകൃതിയെ ഹനിച്ചുകൊണ്ടും, പരിസ്ഥിതിയെ തകര്‍ത്തുകൊണ്ടുമുള്ള ഏത് വികസനവും മരം വെട്ടുകാരന്റെ മഴു ദിശ തെറ്റി അവനിലേക്ക് തന്നെ ആഴ്ന്നിറങ്ങുത് പോലെയായിരിക്കും.

നമുക്ക് വികസിതമായ സമൂഹം വേണം, നല്ല റോഡുകള്‍, വാഹനങ്ങള്‍, നല്ല അടിസ്ഥാന സൗകര്യങ്ങള്‍, അതോടൊപ്പം നല്ല വായുവും, നല്ല ഭക്ഷണവും, പ്രകൃതിയും വേണം. ഇതായിരിക്കട്ടെ ഈ ലോക പരിസ്ഥിതി ദിനത്തിലെ നമ്മുടെ ചിന്ത.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :