തിരുവനന്തപുരം|
aparna shaji|
Last Updated:
തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (12:19 IST)
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് വധഭീഷണി. മൊബൈൽ ഫോൺ വഴിയാണ് ഭീഷണി സന്ദേശം മുഴക്കിയത്. ചന്ദ്രബോസ് വധക്കേസിൽ ജയിലിൽ കഴിയുന്ന മുഹമ്മദ് നിസാമിനെകുറിച്ച് മോശമായി എന്തെങ്കിലും സംസാരിച്ചാൽ താങ്കളേയോ അല്ലെങ്കിൽ കുടുംബത്തിൽ ഒരാളെയോ വധിക്കുമെന്ന് ഭീഷണിയിൽ പറയുന്നു.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് പരാതി നൽകി. കഴിഞ്ഞ രണ്ട് ദിവസമായി തനിക്ക് ഭീഷണി കോൾ വരുന്നതായും വിദേശത്ത് നിന്നുമാണ് കോൾ വരുന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം രാത്രി 11.22ഓടെയാണ് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണിലേക്ക് സന്ദേശം വന്നത്. അധോലോക നായകന്‍ രവി പൂജാരിയുടെ പേരിലുള്ള സന്ദേശത്തിന്റെ പൂര്‍ണരൂപവും ചെന്നിത്തല മുഖ്യമന്ത്രിക്കുള്ള പരാതിയില്‍ രേഖപ്പെടുത്തി.