ഓണ്‍ലൈന്‍ മദ്യവില്പന ശക്തമായി നേരിടുമെന്ന് രമേശ് ചെന്നിത്തല; സര്‍ക്കാര്‍ നയം മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടു വരിക എന്നതായിരിക്കണമെന്നും ചെന്നിത്തല

ഓണ്‍ലൈന്‍ മദ്യവില്പന നേരിടുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 19 ഓഗസ്റ്റ് 2016 (12:33 IST)
സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യവില്പന നടത്തുമെന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഓണ്‍ലൈനിലൂടെ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്പന നടത്തുമെന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഇത്തരം നിലപാട് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈനിലൂടെ മദ്യവില്‍പ്പന നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അതിനെ ശക്തമായി നേരിടും. കേരളത്തെ മദ്യാലയമാക്കി മാറ്റാനുള്ള സി പി എം നേതൃത്വത്തിന്റെ നീക്കവും ഇടതുസര്‍ക്കാരിന്റെ നടപടികളും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം നിലപാടുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണം. മദ്യത്തിന്റെ വ്യാപനവും ഉപയോഗവും കുറച്ചു കൊണ്ടുവരുന്നതായിരിക്കണം സര്‍ക്കാര്‍ നയം. ഈ നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറരുത്. കേരളത്തില്‍ മദ്യമൊഴുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി നേരിടുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :