സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 2 സെപ്‌റ്റംബര്‍ 2023 (11:57 IST)
സംസ്ഥാനത്ത് മുന്നറിയിപ്പില്‍ മാറ്റം; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ജില്ലകളില്‍ 24 മണിക്കൂറിനുള്ളില്‍ 64.5 മുതല്‍ 115.5 മില്ലീ മീറ്റര്‍വരെ മഴ ലഭിക്കും. വ്യാഴാഴ്ചവരെ ഈ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

അതേസമയം വടക്ക്- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വരും മണിക്കൂറുകളില്‍ പുതിയ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതാണ് നിലവില്‍ ശക്തമായ മഴയ്ക്ക് കാരണം ആകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :