പോളിങ് സ്റ്റേഷനില്‍ 4 പോളിംഗ് ഉദ്യോഗസ്ഥര്‍

എ കെ ജെ അയ്യര്‍| Last Modified ഞായര്‍, 6 ഡിസം‌ബര്‍ 2020 (16:54 IST)
തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ നടക്കുന്ന ആദ്യഘട്ട തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഒരു പോളിങ് സ്റ്റേഷനില്‍ നാല് പോളിങ് ഉദ്യോഗസ്ഥാര്‍ക്കൊപ്പം ഒരു അറ്റന്ഡറും ഒരു പോലീസ് ഉദ്യോഗസ്ഥനും ഉണ്ടാവും. ഇതിനൊപ്പം സ്ഥാനാര്‍ത്ഥികളുടെ ബൂത്ത് ഏജന്റുമാര്‍ പത്ത് പേരില്‍ കൂടാന്‍ പാടില്ല.

ഏജന്റുമാരുടെ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുക സാമൂഹിക അകലം പാലിച്ചായിരിക്കും. പോളിങ് ബൂത്തിന് പുറത്ത് വെള്ളം, സോപ്പ്, എന്നിവയും ബൂത്തിനകത്ത് സാനിറ്റൈസറും വച്ചിരിക്കും. അതെ സമയം പോളിങ് ബൂത്തിന്റെ പുറത്ത് വോട്ടര്‍മാര്‍ക്ക് സാമൂഹിക അകലം പാലിച്ച് ക്യൂ നില്‍ക്കാനായി നിശ്ചിത അകലത്തില്‍ പ്രത്യേകം അടയാളമിടും. കൂടാതെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ക്യൂവും ഉണ്ടാവും.

എന്നാല്‍ പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, രോഗികള്‍ എന്നിവര്‍ക്ക് ക്യൂ നിര്‍ബന്ധമല്ല. പോളിങ് സ്റ്റേഷനുകളുടെ നിശ്ചിത ദൂര പരിധിക്കുള്ളില്‍ ആരും സ്ലിപ്പ് വിതരണം നടത്താനോ വോട്ട് അഭ്യര്‍ത്ഥിക്കാനോ പാടില്ല എന്നും ഉത്തരവുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :