രഹസ്യ കേന്ദ്രത്തില്‍ നിന്ന് എരുമേലിയിലേക്ക്; ട്രാക്‍ടര്‍ പോകുന്ന പാതയിലൂടെ സന്നിധാനത്തേക്ക്; 7 ദിവസം നീണ്ട പിഴയ്‌ക്കാത്ത ആസൂത്രണം ഇങ്ങനെ

രഹസ്യ കേന്ദ്രത്തില്‍ നിന്ന് എരുമേലിയിലേക്ക്; ട്രാക്‍ടര്‍ പോകുന്ന പാതയിലൂടെ സന്നിധാനത്തേക്ക്; 7 ദിവസം നീണ്ട പിഴയ്‌ക്കാത്ത ആസൂത്രണം ഇങ്ങനെ

  sabarimala , police , police planning , women entry , പൊലീസ് , എസ്‌പി ഹരിശങ്കര്‍ , ബിന്ദു , കനകദുര്‍ഗ , യുവതി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 2 ജനുവരി 2019 (16:54 IST)
യുവതികള്‍ സന്നിധാനത്ത് എത്തിയത് സര്‍ക്കാരിന്റെയും ആഭ്യന്തരവകുപ്പിന്റെയും പിഴയ്‌ക്കാത്ത
പദ്ധതികള്‍ക്കൊടുവില്‍. ഏഴു ദിവസം നീണ്ടു നിന്ന പൊലീസിന്റെ കൃത്യമായ ആസുത്രണമാണ് കനകദുര്‍ഗയേയും ബിന്ദുവിനേയും മല കയറ്റിയത്.

2018 ഡിസംബര്‍ 24 ന് യുവതികള്‍ ശബരിമലയിലെത്തിയ യുവതികള്‍ക്ക് നേര്‍ക്ക് ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. ഇതോടെ ഇവര്‍ മടങ്ങുകയും കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയും ചെയ്‌തു. ശബരിമലയില്‍ എത്തണമെന്ന് ആവശ്യപ്പെട്ടതോടെ ഇവരെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് നീക്കി.

കോട്ടയം ജില്ലയുടെ അതിര്‍ത്തിയിലുള്ള സ്ഥലങ്ങളിലേക്ക് മാറ്റിയ കനകദുര്‍ഗയേയും ബിന്ദുവിനേയും പല സ്ഥലങ്ങളില്‍ പൊലീസ് മാറ്റി മാറ്റി താമസിപ്പിച്ചു. കോട്ടയം എസ്‌പി ഹരിശങ്കര്‍ ഐപിഎസ് ആണ് ഈ നീക്കങ്ങള്‍ ഏകോപിപ്പിച്ചത്. ഇതിനിടെ മല കയറാന്‍ കാത്തിരിക്കണമെന്ന നിര്‍ദേശവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായി.

രഹസ്യകേന്ദ്രത്തില്‍ കഴിഞ്ഞ യുവതികളെ പുറം ലോകവുമായി ബന്ധപ്പെടാന്‍ പൊലീസ് അനുവദിച്ചില്ല. വനിതാ മതിലുനു ശേഷം യുവതീപ്രവേശത്തിനു സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതോടെ പൊലീസ് യുവതികളുമായി രാത്രി എരുമേലിയില്‍ എത്തി.

മഫ്ടിയിലുള്ള പൊലീസ് സംഘത്തിന്റെ സഹായത്തോടെ ട്രാക്‍ടര്‍ പോകുന്ന പാതയിലൂടെ യുവതികളെ സന്നിധാനത്ത് എത്തിച്ചു. ജീവനക്കാര്‍ പോകുന്ന വഴിയിലൂടെ കൊടിമരത്തിനടുത്ത് എത്തിയ യുവതികള്‍ മിനിറ്റിനുള്ളില്‍ ദര്‍ശനം നടത്തി. അഞ്ചു മിനിറ്റോളം യുവതികള്‍ സന്നിധാനത്ത് ചിലവഴിക്കുകയും ചെയ്‌തു.

സുരക്ഷാ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരും യുവതികളുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഇരുപതില്‍ താഴെ ഉദ്യോഗസ്ഥരുമാണ് സ്‌ത്രീകള്‍ എത്തുന്ന കാര്യം അറിഞ്ഞിരുന്നത്. രഹസ്യ കേന്ദ്രത്തില്‍ നിന്നും സന്നിധാനത്ത് എത്തി യുവതികള്‍ മടങ്ങുന്നത് വരെയുള്ള ഓരോ നീക്കവും ഉന്നത ഉദ്യോഗസ്ഥര്‍ ഡിജിപി ലോക്‍നാഥ് ബെഹ്‌റയേ അറിയിച്ചു കൊണ്ടിരുന്നു. അതേസമയം, ഈ വിഷയം താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ അറിയാതെ പൊലീസ് പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :