സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 22 ഒക്‌ടോബര്‍ 2022 (13:36 IST)
എക്സൈസ് വകുപ്പ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ഡ്രൈവ് ശക്തമാക്കിയതിന്റെ ഭാഗമായി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1024 കേസുകള്‍. കേസിലുള്‍പ്പെട്ട 1038 പേരെ അറസ്റ്റ് ചെയതു. സെപ്തംബര്‍ 16 മുതല്‍ ഒക്ടോബര്‍ 20 വരെയുള്ള കണക്കാണിത്.
പരിശോധനയില്‍ പ്രതികളില്‍ നിന്ന് 147.7 കിലോഗ്രാം കഞ്ചാവ്, 181 കഞ്ചാവ് ചെടികള്‍, 957.7 ഗ്രാം എം.ഡി.എം.എ, 1428 ഗ്രാം മെത്താംഫിറ്റമിന്‍, 13.9 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പ്, 245.5 ഗ്രാം ഹാഷിഷ് ഓയില്‍, 187.6 ഗ്രാം നാര്‍കോട്ടിക് ഗുളികകള്‍, 16 ഇന്‍ജക്ഷന്‍ ആംപ്യൂളുകള്‍ എന്നിവ ഉദ്യാഗസ്ഥര്‍ പിടിച്ചെടുത്തു. മയക്കുമരുന്ന് കേസുകളിലെ 8 പ്രഖ്യാപിത കുറ്റവാളികള്‍ ഉള്‍പ്പെടെ വാറണ്ടിലെ 411 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.