രണ്ടു വയസ്സുകാരന്റെ കൈ പുട്ടുകുറ്റിയില്‍ കുടുങ്ങി; അഗ്നിശമനസേന രക്ഷകരായി

രണ്ടു വയസ്സുകാരന്റെ കൈ പുട്ടുകുറ്റിയില്‍ കുടുങ്ങി. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം അഗ്നിശമനസേനാ വിഭാഗമെത്തി പുട്ടുകുറ്റി അറുത്ത് മോചിപ്പിച്ചു. അയര്‍ക്കുന്നം പുതിയിടത്ത് വീട്ടില്‍ സിമ്മിയുടെ മകന്‍ ഹണി (2) യുടെ കൈയാണ് പുട്ടുകുറ്റിയില്‍ കുടുങ്ങിയത്. ബുധനാഴ

കാഞ്ഞിരപ്പള്ളി| aparna shaji| Last Modified ശനി, 30 ഏപ്രില്‍ 2016 (12:13 IST)
രണ്ടു വയസ്സുകാരന്റെ കൈ പുട്ടുകുറ്റിയില്‍ കുടുങ്ങി. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം അഗ്നിശമനസേനാ വിഭാഗമെത്തി പുട്ടുകുറ്റി അറുത്ത് മോചിപ്പിച്ചു. അയര്‍ക്കുന്നം പുതിയിടത്ത് വീട്ടില്‍ സിമ്മിയുടെ മകന്‍ ഹണി (2) യുടെ കൈയാണ് പുട്ടുകുറ്റിയില്‍ കുടുങ്ങിയത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

അടുക്കളയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി കഴുകി വെച്ചിരുന്ന പുട്ടുകുറ്റിയില്‍ കൈയിടുകയും അതിലെ ചില്ലില്‍ കൈ വിരല്‍ കുടുങ്ങുകയുമായിരുന്നു. തുടര്‍ന്ന് വീട്ടുകാരും സമീപത്തെ ആശുപത്രിയിലെ ജീവനക്കാരും കൈ പുറത്തെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. ഇതിനെത്തുടര്‍ന്ന് കുട്ടിയെ കാഞ്ഞിരപ്പള്ളി അഗ്നി ശമനസേനാ ഓഫീസിലെത്തിക്കുകയും
ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ ജോസഫ്‌ തോമസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്‌ഥര്‍ പുട്ടുകുറ്റി അറുത്ത് കൈ പുറത്തെടുക്കുകയായിരുന്നു.

സ്റ്റേഷന്‍ ഓഫിസര്‍ ജോസഫ് തോമസ്, അസി. സ്റ്റേഷന്‍ ഓഫിസര്‍ എസ്. സോമരാജന്‍, ലീഡിംഗ്‌ ഫയര്‍മാന്‍ ബിജൂ,ഫയര്‍മാന്‍മാരായ സന്തോഷ്‌, ദീപു ജോയ്‌, പ്രസാദ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷിയേഴ്സ് എന്ന ഉപകരണം ഉപയോഗിച്ച് പുട്ടുകുറ്റി മുറിച്ചുമാറ്റിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :