കസ്റ്റഡിമരണം: പൊലീസ് ഭീഷണിപ്പെടുത്തി പരാതി എഴുതി വാങ്ങിയെന്ന് 16കാരന്റെ മൊഴി

 മരങ്ങാട്ടുപിള്ളി , കസ്റ്റഡിമരണം , പൊലീസ് , എസ്‌ഐ , സിബി
കോട്ടയം| jibin| Last Modified ബുധന്‍, 15 ജൂലൈ 2015 (09:58 IST)
മരങ്ങാട്ടുപിള്ളിയില്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ച് മരിച്ച സിബിയുടെ കേസില്‍ പൊലീസ് ഇടപെടലുകള്‍ നടത്തിയിരുന്നുവെന്ന് സംഭവവുമായി ബന്ധപ്പെട്ടു പതിനാറുകാരന്റെ മൊഴി. പൊലീസ് ഭീഷണിപ്പെടുത്തിയാണ് സിബിക്കെതിരായ പരാതി എഴുതി വാങ്ങിയത്. സംഭവശേഷം സിഐ തന്നോട് ഒളിവില്‍ പോകാന്‍ ആവശ്യപ്പെട്ടതായി കുട്ടി പൊലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റി രേഖപ്പെടുത്തി.

സംഭവദിവസം സിബിയെ പോലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷമുള്ള ദിവസം എസ്‌ഐയും മൂന്ന് പൊലീസുകാരം തന്നെ വന്നു കണ്ടിരുന്നു. സിബി തന്നെ ആക്രമിച്ചെന്നു പറയണമെന്ന് എസ്‌ഐ പറഞ്ഞു. അത്തരത്തില്‍ പരാതി എഴുതി വാങ്ങുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് താന്‍ സംഭവദിവസം ധരിച്ചിരുന്ന വസ്‌ത്രവും പൊലീസ് വാങ്ങി കൊണ്ടു പോയെന്നും പൊലീസ് കംപ്ലെയ്ന്റ്‌സ് അഥോറിറ്റി ചെയര്‍മാന്‍ ജസ്റ്റീസ് നാരായണകുറുപ്പ് മുന്‍പാകെയാണു കുട്ടി മൊഴി നല്‍കി.

ഒളിവില്‍ പോയാല്‍ മാത്രമേ രക്ഷപെടാന്‍ സാധിക്കുകയുള്ളുവെന്നും കുട്ടിയോടു സിഐ പറഞ്ഞിരുന്നു. സിബി മര്‍ദ്ദിച്ചുവെന്നും മണ്ണിലൂടെ വലിച്ചിഴച്ചെന്നും പറയാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. സിബിക്കെതിരായ പരാതി എഴുതി വാങ്ങിയതു പൊലീസ് ഭീഷണിപ്പെടുത്തിയാണെന്നും കുട്ടി മൊഴി നല്‍കി. മരിച്ച സിബിയും 16-കാരനും തമ്മില്‍ സിബിയെ കസ്റ്റഡിയില്‍ എടുത്ത ജൂണ്‍ 29-നു സംഘടനം നടന്നിരുന്നുവെന്നാണു പോലീസ് പറഞ്ഞിരുന്നത്. സിബി മരിച്ച സംഭവത്തില്‍ ഒന്നാം പ്രതിയായി പോലീസ് ഈ കുട്ടിക്കെതിരേ കേസെടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ...

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്,ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തി
രു പ്രമുഖ സിനിമാ താരത്തിന് തസ്ലീമ ഒരു മോഡലിന്റെ ഫോട്ടോ അയച്ച്, 25,000 രൂപ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കാന്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ സുകാന്ത് യുവതിയെ ...

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: ...

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞവര്‍ഷം അഭിനയിച്ച സിനിമകളുടെ പ്രതിഫല ...

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി ...

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ...

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന ...

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി
അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന. ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ...