വിഎസിനെ ഉപദേഷ്ടാവായി നിയമിച്ചേക്കും; തീരുമാനം ഉടനെന്ന് റിപ്പോര്‍ട്ട്

സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയായിരുന്നു യെച്ചൂരി ആവശ്യമുന്നയിച്ചത്

 വിഎസ് അച്യുതാനന്ദന്‍ , സീതാറാം യെച്ചൂരി , എല്‍ഡിഎഫ് സര്‍ക്കാര്‍
തിരുവനന്തപുരം| jibin| Last Updated: ബുധന്‍, 25 മെയ് 2016 (21:06 IST)
എല്‍ഡിഎഫ് സര്‍ക്കാര്‍ ഉപദേഷ്ടാവായി മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ നിയമിച്ചേക്കും. കാബിനറ്റ് റാങ്കോടെയാകും വിഎസിന്റെ നിയമനം. പദവി നല്‍കാനുള്ള സന്നദ്ധത പാര്‍ട്ടി വിഎസിനെ അറിയിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉപദേഷ്ടാവാകാന്‍ വിഎസിനോട് ആവശ്യപ്പെട്ടതായാണു സൂചന.

പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയായിരുന്നു യെച്ചൂരി ആവശ്യമുന്നയിച്ചത്. എന്നാല്‍, പാര്‍ട്ടി നിര്‍ദേശത്തില്‍ വിഎസിന്റെ പ്രതികരണം അറിവായിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണു സൂചന.
എന്നാൽ വി.എസിനെ അനുനയിപ്പിക്കാൻ കഴിയുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ.

വിഎസിനെ എംഎൽഎ മാത്രമാക്കി നിർത്തുന്നതിൽ കേന്ദ്ര നേതൃത്വത്തിന് ബുദ്ധിമുട്ടുണ്ട്. ഇതാണ് കാബിനറ്റ് പദവിയെന്ന നിർദ്ദേശത്തിന് പിന്നിൽ. നിർദ്ദേശത്തിന് വിഎസ് വഴങ്ങുകയാണെങ്കിൽ പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. അതേസമയം, പിണറായി വിജയന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചുമതലയേറ്റെടുത്തു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :