എന്നെ ശിക്ഷിക്കാന്‍ മാണിയാരാ എന്റെ അപ്പനോ? പിസി ജോര്‍ജ് ആഞ്ഞടിക്കുന്നു

തിരുവനന്തപുരം| VISHNU N L| Last Modified വെള്ളി, 27 മാര്‍ച്ച് 2015 (20:30 IST)
തനിക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ച കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് ചീഫ് വിപ്പ് പി സി ജോര്‍ജ് രംഗത്ത്. തന്നെ ശിക്ഷിക്കാന്‍ മാണിക്ക് അധികാരമില്ലെന്നാണ് പി സി ജോര്‍ജ് പറയുന്നത്.

എന്നെ ശിക്ഷിക്കാന്‍ മാണിയാരാ എന്റെ അപ്പനോ അതോ അധ്യാപകനോ, യു ഡി എഫിനെ ശിഥിലമാക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതില്‍ മാണിക്കും പങ്കുണ്ട്, മാണിസാര്‍ സ്വബോധത്തോടെ പ്രവര്‍ത്തിക്കണം, മാന്യതയുണ്ടെങ്കില്‍ മാണി തന്നെ ചീഫ് വിപ്പ് പുറത്താക്കുന്ന കാര്യം തന്നൊട് നേരിട്ട് പറയണം. മാണിക്ക് ഇപ്പോള്‍ ഗുരുത്വ ദോഷമല്ല ഇപ്പോള്‍ കൈയ്യിലിരുപ്പ് ദോഷമാണ് ഉള്ളത്- പിസി ജോര്‍ജ് ആഞ്ഞടിച്ചു.

തനിക്ക് ചീഫ് വിപ്പ് സ്ഥാനം നല്‍കിയത് മാണിയല്ല, മാണി മര്യാദയ്ക്ക് പ്രവര്‍ത്തിക്കണം. മാണി ഒരു മാന്യനാണെങ്കില്‍ സ്നേഹത്തൊടെ പിരിയാമെന്നും സെക്യുലര്‍ പാര്‍ട്ടിയെ വീണ്ടും പുനരുജ്ജീവിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :