സ്ഥിരമായി അപവാദപ്രചരണവും ശല്യപ്പെടുത്തലും; നടി പാര്‍വതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

കുടുംബത്തെ അപമാനിക്കാനും ഇയാള്‍ ശ്രമിച്ചതായി നടിയുടെ പരാതിയിലുണ്ട്.

തുമ്പി ഏബ്രഹാം| Last Modified വെള്ളി, 22 നവം‌ബര്‍ 2019 (13:20 IST)
നടി പാര്‍വതിയെ സ്ഥിരമായി ശല്യപ്പെടുത്തുകയും അപവാദ പ്രചരണം നടത്തുകയും ചെയ്തയാള്‍ക്കെതിരെ പൊലീസില്‍ പരാതി. അഭിഭാഷകനും സംവിധായകനുമെന്ന്‌ അവകാശപ്പെടുന്ന എറണാകുളം സ്വദേശി കിഷോറിനെതിരെ പാര്‍വതിയുടെ പരാതിയില്‍ കോഴിക്കോട് എലത്തൂര്‍ പൊലീസ് കേസെടുത്തു. കുടുംബത്തെ അപമാനിക്കാനും ഇയാള്‍ ശ്രമിച്ചതായി നടിയുടെ പരാതിയിലുണ്ട്.

കിഷോര്‍ എന്ന് അവകാശപ്പെടുന്നയാള്‍ ഫേസ്ബുക്ക് മെസഞ്ചറിലൂടെ ബന്ധപ്പെട്ട് ഒരു അടിയന്തര കാര്യം സംസാരിക്കാനുണ്ടെന്ന് സഹോദരന് സന്ദേശമയച്ചതായി പരാതിയില്‍ പറയുന്നു. പാര്‍വതി അമേരിക്കയിലായിരുന്ന സമയത്ത് കൊച്ചിയിലാണ് നടി ഉള്ളതെന്നും ഒരു മാഫിയയില്‍ നിന്ന് പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നും ഇയാള്‍ പറഞ്ഞതായി പരാതിയിലുണ്ട്.

ഇയാളുടെ അവകാശവാദങ്ങള്‍ തള്ളിയപ്പോള്‍, വാട്‌സ് ആപ്പിലൂടെയും ഫെയ്‌സ്ബുക്ക് മെസഞ്ചറിലൂടെയും അപവാദകരമായ സന്ദേശങ്ങള്‍ അയയ്ക്കുന്നത് തുടര്‍ന്നുവെന്നും നടി വിശദീകരിക്കുന്നു. ഒക്ടോബര്‍ 7 നാണ് സഹോദരന്‍ ഇക്കാര്യങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് പാര്‍വതി പരാതിയില്‍ വിശദീകരിക്കുന്നുണ്ട്. സഹോദരനെ കൂടാതെ പാര്‍വതിയുടെ അച്ഛനും ഫേസ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും കിഷോര്‍ തുടര്‍ച്ചയായി സന്ദേശങ്ങളയച്ചിരുന്നു.

ഇയാളുടെ ശബ്ദസന്ദേശങ്ങളും പാര്‍വതിയെ അവഹേളിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ശല്യം ചെയ്യല്‍ ഒരു ഗൗരവമായി എടുക്കാത്തത് പലപ്പോഴും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ കലാശിക്കാറുണ്ട്. ചിലര്‍ക്ക് കടുത്ത അതിക്രമങ്ങളാണ് നേരിടേണ്ടി വരാറ്. ശല്യപ്പെടുത്തലും അപവാദ പ്രചരണവും കടുത്ത മാനസിക വേദനയുണ്ടാക്കുന്നതാണെന്നും പാര്‍വതി പറഞ്ഞു.

അഭിഭാഷകനെന്നും സംവിധായകനെന്നും കിഷോര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇയാള്‍ക്ക് സിനിമാ രംഗവുമായി ബന്ധമില്ല. നടി പൊലീസില്‍ പരാതി നല്‍കിയതിന് ശേഷം ഇയാള്‍ സിനിമാ രംഗത്തുള്ള ചിലരെ വിളിച്ച് അപവാദ പ്രചരണം തുടരുന്നുണ്ട്.

കാഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് നടി പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 ഡി, 1200 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പിന്‍തുടര്‍ന്ന് ശല്യം ചെയ്യല്‍, വിവിധ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചരണം തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണിത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

പാതിവില തട്ടിപ്പ്: ക്രൈം ബ്രാഞ്ച് പ്രാഥമിക വിവരശേഖരണം ...

പാതിവില തട്ടിപ്പ്:  ക്രൈം ബ്രാഞ്ച്  പ്രാഥമിക വിവരശേഖരണം ആരംഭിച്ചു
65,000 പേര്‍ക്ക് സാധനങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ട് ...

പ്രതിയുടെ പെൺ സുഹൃത്തുമായി അടുപ്പം, പത്താം ക്ലാസുകാരനെ ...

പ്രതിയുടെ പെൺ സുഹൃത്തുമായി അടുപ്പം, പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിൽ 4 പേർ അറസ്റ്റിൽ
ഇന്നലെ രാത്രി 7:45 ഓടെയാണ് വിദ്യാര്‍ഥിയെ നാലംഗ സംഘം വീട്ടില്‍ നിന്നും ബലമായി കാറില്‍ ...

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; സംസ്ഥാനത്ത് ഇന്നും നാളെയും ...

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; സംസ്ഥാനത്ത് ഇന്നും നാളെയും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത
ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ ...

അനധികൃത കുടിയേറ്റക്കാര്‍ എല്ലാം കുറ്റക്കാരല്ല; ട്രംപിന്റെ ...

അനധികൃത കുടിയേറ്റക്കാര്‍ എല്ലാം കുറ്റക്കാരല്ല; ട്രംപിന്റെ നയം മോശമായി അവസാനിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
അനധികൃത കുടിയേറ്റക്കാര്‍ എല്ലാം കുറ്റക്കാരല്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നയം ...

അമേരിക്കയ്ക്ക് പിന്നാലെ ചരിത്രത്തിലെ ഏറ്റവും വലിയ ...

അമേരിക്കയ്ക്ക് പിന്നാലെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനൊരുങ്ങി യുകെ; ആശങ്കയില്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍
അമേരിക്കയ്ക്ക് പിന്നാലെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനൊരുങ്ങി യുകെ. ഇതോടെ ...