കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാര്‍ക്കിങ് നിരക്ക് നാലിരട്ടി വര്‍ധിപ്പിച്ചു !

ഏഴ് സീറ്റിനു മുകളിലുള്ള എസ്.യു.വി കാറുകള്‍ക്കും മിനി ബസുകള്‍ക്കും ആദ്യത്തെ അരമണിക്കൂര്‍ പാര്‍ക്കിങ്ങിനു 20 രൂപയില്‍ നിന്ന് 80 രൂപ വരെയാക്കി ഉയര്‍ത്തി

Kozhikkode Airport
രേണുക വേണു| Last Updated: വെള്ളി, 16 ഓഗസ്റ്റ് 2024 (09:46 IST)
Kozhikkode Airport

കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാര്‍ക്കിങ് നിരക്ക് നാലിരട്ടി വരെ വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഏഴ് സീറ്റ് വരെയുള്ള കാറുകള്‍ക്ക് ആദ്യത്തെ അരമണിക്കൂര്‍ പാര്‍ക്കിങ്ങിനു 20 രൂപ എന്നത് 50 രൂപയാക്കി വര്‍ധിപ്പിച്ചു.

ഏഴ് സീറ്റിനു മുകളിലുള്ള എസ്.യു.വി കാറുകള്‍ക്കും മിനി ബസുകള്‍ക്കും ആദ്യത്തെ അരമണിക്കൂര്‍ പാര്‍ക്കിങ്ങിനു 20 രൂപയില്‍ നിന്ന് 80 രൂപ വരെയാക്കി ഉയര്‍ത്തി. അരമണിക്കൂര്‍ കഴിഞ്ഞാല്‍ 65 രൂപ, 130 രൂപ എന്നിങ്ങനെ വര്‍ധിപ്പിക്കും.

ഇരുചക്ര വാഹനങ്ങള്‍ക്ക് പത്ത് രൂപയും അരമണിക്കൂര്‍ കഴിഞ്ഞാല്‍ 15 രൂപയുമാണ് ഫീസ്. വാഹനം പാര്‍ക്ക് ചെയ്യാതെ പുറത്തുകടക്കുന്ന വാഹനങ്ങള്‍ക്കു നല്‍കിയിരുന്ന ആറ് മിനിറ്റ് സൗജന്യ സമയം 11 മിനിറ്റ് ആക്കി ഉയര്‍ത്തിയിട്ടുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :