കാസര്‍ഗോഡ്|
jibin|
Last Modified വ്യാഴം, 19 നവംബര്‍ 2015 (10:24 IST)
കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ അനിശ്ചിതത്വം തുടരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണക്കാന്‍ ബിജെപി തീരുമാനിച്ചതാണ് പ്രതിസന്ധിയിക്ക് ഇടയാക്കിയത്. ബിജെപി പിന്തുണച്ചാല്‍ പദവി രാജിവെക്കാനാണ് എല്‍ഡിഎഫിന്റെ തീരുമാനം.
17 ഡിവിഷനുകളുള്ള കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിന് 8ഉം എല്‍ഡിഎഫിന് 7ഉം ബിജെപിക്ക് രണ്ട് അംഗങ്ങളുമാണുള്ളത്. യുഡിഎഫില്‍ പ്രസിഡന്റ് പദവി രണ്ടര വര്‍ഷം വീതം പങ്കിടാന്‍ മിസ്ലിം ലീഗിലും കോണ്‍ഗ്രസും തമ്മില്‍ ധാരണയിലെത്തി. ആദ്യ രണ്ടര മുസ്ലിം ലീഗിലെ എജിസി ബഷീര്‍ പ്രസിഡന്റാവും. മുസ്ലിം ലീഗ് പ്രതിനിധി പ്രസിഡന്റാവുന്നത് തടയുകയാണ് ബിജെപിയുടെ ലക്ഷ്യം.
അതേസമയം, ഒഞ്ചിയം പഞ്ചായത്ത് ആര് ഭരിക്കുമെന്ന കാര്യത്തില്‍ അവസാനമിനിറ്റിലും ആശയക്കുഴപ്പം തുടരുകയാണ്.
ഏറ്റവും കൂടുതല്‍ സീറ്റുള്ള സിപിഎം പഞ്ചായത്ത് ഭരിക്കാനാണ് സാധ്യതയെങ്കിലും കോണ്‍ഗ്രസ് പിന്തുണ തേടി ആര്‍എംപി പഞ്ചായത്ത് ഭരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത് ഒഞ്ചിയത്ത് ആകെയുള്ള പതിനേഴ് സീറ്റുകളില്‍ സിപിഎമ്മിന് ഏഴ്, ആര്‍എംപിക്ക്
ആറ്, യുഡിഎഫിന് നാല് എന്നിങ്ങനെയാണ് കക്ഷിനില.
ആര്‍എംപിയും സിപിഎമ്മും ഭരണത്തിനായി മത്സരിച്ചാല്‍ ആര്‍എംപിക്ക് വോട്ടു ചെയ്യാനാണ് യുഡിഎഫ് തീരുമാനം. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണ വേണ്ടെന്ന നിലപാടിലാണ് ഇവിടെ ആര്‍എംപി. ആര്‍എംപി ഈ തീരുമാനത്തില്‍ ഉറച്ചു നിന്നാല്‍ കോണ്‍ഗ്രസും മത്സരത്തിന് തയ്യാറാവുമെന്നാണ് സൂചന. ഇങ്ങ നെ വന്നാല്‍ കൂടുതല്‍ സീറ്റുള്ള സിപിഎം ഒഞ്ചിയം ഭരിക്കും.