വ്യാജസ്വര്‍ണ്ണക്കട്ടി നല്‍കി 20 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍

പാലക്കാട്| Sajith| Last Modified തിങ്കള്‍, 1 ഫെബ്രുവരി 2016 (09:53 IST)
വ്യാജ സ്വര്‍ണ്ണക്കട്ടി നല്‍കി 20 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പൊക്കുന്ന് കുന്നത്ത് താഴെ വീട്ടില്‍ അബ്ദുള്‍ റഹ്‍മാന്‍ എന്ന 67 കാരനായ കേസിലെ പ്രധാനിയാണു കഴിഞ്ഞ ദിവസം പൊലീസ് വലയിലായത്.

ജ്യോത്സ്യന്മാരെയും മന്ത്രവാദികളെയും സമീപിച്ച് വ്യാജ സ്വര്‍ണ്ണക്കട്ടി കാണിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. ചെമ്മാട് സ്വദേശിയായ ജ്യോത്സ്യന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ നാട്ടുകല്‍ എസ് ഐ മുരളീധരന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ സമഗ്ര അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

സുഹൃത്തിന്‍റെ പിതാവിനു പറമ്പ് കിളച്ചപ്പോള്‍ കിട്ടിയതാണു നിധി എന്നു പറഞ്ഞായിരുന്നു ഇയാള്‍ ഉള്‍പ്പെടെയുള്ള സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ആദ്യം ഇത് വെറും ലോഹക്കട്ടി മാത്രമാണെന്നായിരുന്നു ധരിച്ചതെന്നും പിന്നീട് ഇത് ഉപയോഗിച്ച് ആണി അടിച്ചപ്പോഴാണു രണ്ടരകിലോയോളം വരുന്ന കട്ടിയില്‍ നിന്‍ സ്വര്‍ണ്ണ തരികള്‍ വീണതെന്നും പ്രതികള്‍ പ്രചരിപ്പിച്ചിരുന്നു.

അരനല്ലൂര്‍ സ്വദേശിയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു കഴിഞ്ഞ ഡിസംബര്‍ 31 ന് 3 സ്വര്‍ണ്ണക്കട്ടികള്‍ 20 ലക്ഷം രൂപയ്ക്ക് കൈമാറിയത്. എന്നാല്‍ ഉരുക്കി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലാക്കിയതും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയതും. സമാനമായ തട്ടിപ്പുകള്‍ ഇവര്‍ പലയിടത്തും നടത്തിയതായാണു സൂചന എന്ന് പൊലീസ് അറിയിച്ചു. പ്രതിയെ മണ്ണാര്‍കാട് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ...

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ഭരണാധികാരികള്‍ക്ക് ഏപ്രില്‍ 21ന് ആദരമര്‍പ്പിക്കുമെന്ന് ആശസമര സമിതി
സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആശാ ...

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : ...

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : കെഎസ്ആർടിസിക്ക് 18000 രൂപാ പിഴ
കൊണ്ടോട്ടി കൊട്ടുക്കര സ്വദേശി ജമാലുദ്ദീൻ കോച്ചാമ്പള്ളി നൽകിയ പരാതിയിലാണ് ഉപഭോക്തൃ കോടതി ...

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 ...

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം
നിങ്ങളുടെ ബാഗിന്റെ ഭാരം നിശ്ചിത പരിധി കവിഞ്ഞാല്‍ പിഴ അടയ്ക്കേണ്ടിവരുമെന്ന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആത്മഹത്യ
ഇതിന് പിന്നാലെ മനു ആത്മഹത്യ ചെയ്തു.

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന ...

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ ഇരുപതിലധികം ബാഗുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍
ഇവയില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗര്‍ഭ പരിശോധന കിറ്റുകള്‍ ഉണ്ടെന്നാണ് ...