ബംഗളൂരു|
JOYS JOY|
Last Modified വെള്ളി, 4 ഡിസംബര്‍ 2015 (13:19 IST)
വിവിധ വധശ്രമക്കേസുകളുമായി ബന്ധപ്പെട്ട് അബ്‌ദുള്‍ നാസര്‍ മദനിയെ ചോദ്യം ചെയ്തു. പി പരമേശ്വരന്‍, ഫാദര്‍ അലവി വധശ്രമക്കേസുകളുമായി ബന്ധപ്പെട്ടാണ് മദനിയെ ചോദ്യം ചെയ്തത്. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍, ഫാദര്‍ അലവി എന്നിവരെ കൊലപ്പെടുത്താന്‍ പണം നല്‍കി ആളെ ചുമതലപ്പെടുത്തി എന്നാണ് മദനിക്ക് എതിരെയുള്ള കേസ്.
ബംഗളൂരുവിലെ ആശുപത്രിയില്‍ എത്തിയാണ് മദനിയെ പൊലീസ് സംഘം
ചോദ്യം ചെയ്തത്. എന്നാല്‍ ഈ വധശ്രമക്കേസുകളില്‍ തനിക്ക് പങ്കില്ലെന്നും തനിക്കെതിരെ നടന്നത് രാഷ്‌ട്രീയ ഗൂഢാലോചനയാണെന്നും മദനി പറഞ്ഞു.
കേസിലെ രണ്ടാം പ്രതിയെന്നു പറയുന്ന മാറാട് അഷ്‌റഫിനെ തനിക്ക് നേരത്തെ പരിചയമില്ല. ആദ്യമായി അഷ്‌റഫിനെ കാണുന്നത് കോയമ്പത്തൂരില്‍ ജയിലില്‍ വെച്ചാണെന്നും മദനി പോലീസ് സംഘത്തോട് പറഞ്ഞു.
പരമേശ്വരനെയും ഫാദര്‍ അലവിയെയും വധിക്കുന്നതിന് മദനി തന്നെ ഏല്‍പ്പിച്ചിരുന്നുവെന്നായിരുന്നു കേസില്‍ അറസ്റ്റിലായ മാറാട് അഷ്‌റഫിന്റെ മൊഴി.