'ഇരന്നുവാങ്ങുന്നത് ശീലമായിപ്പോയി': ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടതെന്നറിയില്ലെന്ന് പി ജയരാജന്‍
പി ജയരാജന്റെ മകന്‍ ജെയിന്‍ രാജ് ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദത്തില്‍ പ്രതികരണവുമായി പിജയരാജന്‍. 'ഇപ്പോള്‍ ചാനലുകളില്‍ എന്റെ മകന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് വാര്‍ത്തയായതായി കണ്ടു. ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല'- പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന്‍ യോജിക്കുന്നില്ലെന്നും ദൗര്‍ഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.