യുഡിഎഫ് ഭരണം തുടരണമെന്ന് ആഗ്രഹമുണ്ടെങ്കിലും പ്രതീക്ഷയില്ലെന്ന് മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍

യുഡിഎഫ് മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി , സിഎന്‍ ബാലകൃഷ്ണന്‍ , യുഡിഎഫ്
തൃശൂര്‍| jibin| Last Modified തിങ്കള്‍, 16 മെയ് 2016 (13:35 IST)
ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കളുടെ വാക്കുകളെ തള്ളി മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ രംഗത്ത്. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും തനിക്ക് അമിത ആത്മവിശ്വാസമില്ല. യുഡിഎഫ് ഭരണം തുടരണമെന്ന് ആഗ്രഹമുണ്ടെങ്കിലും മേയ് 19 കഴിയാതെ ഒന്നും പറയാന്‍ കഴിയില്ല. തൃശൂര്‍ ജില്ലയിലെ ആറ് സീറ്റും യുഡിഎഫ് നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുഡിഎഫ് മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാവിലെ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തില്‍ ഏതെങ്കിലും വീഴ്‌ചയുണ്ടായാല്‍ യുഡിഎഫിന്റെ ചെയർമാനെന്ന നിലയിൽ മറുപടി പറയേണ്ടത് ഞാൻ തന്നെയാണ്. മുന്നണി ഇത്തവണ കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ സീറ്റ് നേടും. യുഡിഎഫിന്‍റെ ഐക്യമാണ് തന്‍റെ ആത്മവിശ്വാസത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

സീറ്റുകളുടെ എണ്ണം പ്രവചിക്കുന്നില്ല. ഐക്യമുന്നണി പരാജയപ്പെട്ടാൽ അതിന്‍റെ പൂർണ ഉത്തരവാദിത്തം തനിക്കായിരിക്കും. യുഡിഎഫ് സര്‍ക്കാരിന്റെ വികസനവും കരുതലും ജനങ്ങള്‍ സ്വീകരിച്ചു. മുന്നണിയുടെ ഐക്യവും കെട്ടുറപ്പും മികച്ച വിജയത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. കനത്ത മഴയിലും ഉണ്ടാകുന്ന മികച്ച പോളിംഗ് യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. 80 ശതമാനം പോളിംഗ് കടക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി രാവിലെ പറഞ്ഞു.

ബിജെപി കേരളത്തില്‍ അക്കൌണ്ട് തുറക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും പറഞ്ഞു. മലയാളികളുടെ സ്വകാര്യ അഭിമാനത്തെ ചോദ്യം ചെയ്‌ത വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ തരത്തിലും മുന്നിട്ട് നില്‍ക്കുന്ന കേരളത്തിലെ ജനങ്ങളെ മുഴുവന്‍ കടല്‍ക്കൊള്ളക്കാരുടെയും പട്ടിണിപ്പാവങ്ങളുടെയും സൊമാലിയയുമായിട്ടാണ് മോദി താരതമ്യപ്പെടുത്തിയതെന്നും ആന്റണി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :