സത്യം ജയിക്കും; സരിത കേരളത്തിന് അപമാനം- മുഖ്യമന്ത്രി

 മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , സോളാര്‍ തട്ടിപ്പ് കേസ് , സരിത എസ് നായര്‍ , സോളാര്‍
കൊച്ചി| jibin| Last Updated: വെള്ളി, 29 ജനുവരി 2016 (16:13 IST)
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ കേരളത്തിന് അപമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സത്യം ജയിക്കും, യുഡിഎഫ് ഒറ്റക്കെട്ടായി പോകുമെന്നും തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ഹൈക്കോടതി ഉത്തരവിന് ശേഷം ക്ളിഫ് ഹൌസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

സരിത തനിക്കെതിരെ ഗൂഢാലോചന നടത്തുകയായിരുന്നു. ഇതിന്റെ ഉറവിടം ഇപ്പോള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നില്ല. നിയമത്തെ ബഹുമാനിക്കുന്ന താന്‍ ഏത് അന്വേഷണത്തെയും നേരിടാന്‍ ഒരുക്കമാണ്. സത്യം ജയിക്കും, എല്ലാം ജനത്തിനറിയാം എന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡി എഫില്‍ ഒരു ആശയക്കുഴപ്പവുമില്ല. ഒരുമയോടെ മുന്നോട്ടു പോകുക തന്നെ ചെയ്യും. അതാണ് യുഡിഎഫിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി വിധിയില്‍ പ്രത്യേക ആശ്വാസത്തിന്റെ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സോളാറുമായി ബന്ധപ്പെട്ട രണ്ടര വര്‍ഷമായി ആരോപണങ്ങള്‍ നിലനില്‍ക്കുകയാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നതല്ലാതെ തെളിവൊന്നും ഇതുവരെ ഹാജരാക്കിയിട്ടില്ല. ടീം സോളാറിനു സര്‍ക്കാര്‍ ഒരു രൂപയുടെ സഹായം പോലും നല്‍കിയിട്ടില്ല. അതിനാല്‍ ആരോപണങ്ങളുടെ തുടക്കത്തില്‍ തന്നെ കേസ് ഇപ്പോഴും നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ പദ്ധതി തട്ടിപ്പാണെന്ന് അറിയാന്‍ വൈകി. കേസില്‍ പ്രതികള്‍ അറസ്‌റ്റിലായതോടെയാണ് പദ്ധതിക്ക് പിന്നിലുള്ള തട്ടിപ്പ് തനിക്ക് മനസിലാകുന്നത്. താന്‍ ആരെയും പിന്നില്‍ നിന്ന് കുത്തിയിട്ടില്ല. നേരായ മാര്‍ഗത്തിലൂടെയാണ് മൂന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :