വിജിലന്‍‌സ് കോടതി ജഡ്‌ജിയെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി; സ്വന്തം അധികാരം എന്തെന്ന് അറിയാത്ത ഈ ജഡ്‌ജിയുമായി എങ്ങനെ മുന്നോട്ടു പോകും, പദവി പോസ്‌റ്റ് ഓഫീസിനു തുല്യമല്ല

 ആര്യാടന്‍ മുഹമ്മദ് , വിജിലന്‍‌സ് കോടതി , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , ഹൈക്കോടതി
കൊച്ചി| jibin| Last Updated: വെള്ളി, 29 ജനുവരി 2016 (15:24 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെയും ഹര്‍ജി പരിഗണിക്കവെ വിജിലന്‍‌സ് കോടതി ജഡ്‌ജി എസ്എസ് വാസനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയായിരുന്നു കൊണ്ട് ഹൈക്കോടതി ജസ്‌റ്റീസ് പി ഉബൈദ്. സ്വന്തം അധികാരം എന്തെന്ന് ജഡ്‌ജിക്ക് അറിയില്ലെന്നും, ഇങ്ങനെ ഒരാളെയുമായി എങ്ങനെ മുന്നോട്ടു പോകുമെന്നും കോടതി ചോദിച്ചു.

ആവശ്യമായ പഠനവും തെളിവ് ശേഖരണവുമില്ലാതെ പുറപ്പെടുവിച്ച ഇത്തരം ഉത്തരവുകള്‍ നിയമവാഴ്‌ചയ്‌ക്ക് ആശാസ്യമല്ല. തന്റെ പദവി പോസ്‌റ്റ് ഓഫീസിനു തുല്യമാണെന്ന് കരുതരുത്. കോടതി വെളിപ്പെടുത്തലുകളുടെ പിന്നാലെ പോകരുതെന്നും അനാവശ്യ നിരീക്ഷണങ്ങളും പരാമര്‍ശവും ഒഴിവാക്കണമെന്നും ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വ്യക്തമാക്കുകയായിരുന്നു.

വിജിലന്‍സ് ജഡ്ജിക്കെതിരേ നടപടി സ്വീകരിക്കുന്ന കാര്യം ഹൈക്കോടതി ഭരണ വിഭാഗം പരിഗണിക്കണം. വിജിലൻസ് കോടതി വിധിയിൽ ഇടപെടാൻ കോടതിക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി എടുത്തു പറയുകയുമായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :