ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിച്ച കേസിലെ ഒന്നും രണ്ടും പ്രതികളാണ് പിണറായിയും കോടിയേരിയും: ഒ രാജഗോപാൽ

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കൊലക്കേസ് പ്രതികളാണെന്ന് രാജഗോപാൽ

തിരുവനന്തപുരം| സജിത്ത്| Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2016 (14:36 IST)
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെതിരെ ആരോപണവുമായി എംഎൽഎ. കേരളത്തില്‍ ആദ്യമായി ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിച്ച കേസിലെ ഒന്നും രണ്ടും പ്രതികളാണ് പിണറായിയും കോടിയേരിയുമെന്ന ആരോപണവുമായാണ് രാജഗോപാല്‍ രംഗത്തെത്തിയിരിക്കുന്നത്.

കൊലപാതക രാഷ്ട്രീയത്തിലൂടെയാണ് ബിജെപിയുടെയും ആർഎസ്എസ്സിന്റെയും വളർച്ച എല്ലാക്കാലത്തും സിപിഎം നേരിടുന്നത്. 1967ൽ കോഴിക്കോട്ട് നടന്ന ജനസംഘത്തിന്റെ ദേശീയ സമ്മേളനത്തിനു പിന്നാലെ നടന്ന കൊലപാതകവും അതാണ് സൂചിപ്പിക്കുന്നത്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ചായിരുന്നു ആ കേസിൽ നിന്ന് പിണറായിയും കോടിയേരിയും രക്ഷപ്പെട്ടതെന്നും രാജഗോപാൽ ആരോപിച്ചു.

ഈ അടുത്തകാലത്തെ സിപിഎം നടത്തുന്ന എല്ലാ അതിക്രമങ്ങളും അതീവ ഗൗരവത്തോടെയാണ് പാർട്ടി നേതൃത്വം കാണുന്നത്. കൂടാതെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയസമീപനങ്ങൾ ഉൾപ്പടെയുള്ള പ്രധാനവിഷയങ്ങളും രാഷ്ട്രീയ പ്രമേയത്തിൽ ഉൾപ്പെടുമെന്നും രാജഗോപാല്‍ മനോരമ ന്യൂസിനോട് സ്ഥിരീകരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :