ട്വന്റി20 ലോകകപ്പ്; യുവിക്ക് പരുക്ക്, സെമിയില്‍ കളിച്ചേക്കില്ല; മനീഷ് പാണ്ഡെ തിരിച്ചെത്തി

ട്വന്റി20 ലോകകപ്പ് സെമിയില്‍ യുവരാജ് കളിച്ചേക്കില്ല

ന്യൂഡല്‍ഹി, ട്വന്റി20 ലോകകപ്പ്, യുവരാജ്, മനീഷ് പാണ്ഡെ newdelhi, T20 world cup, Yuvraj, manish pande
ന്യൂഡല്‍ഹി| സജിത്ത്| Last Modified ചൊവ്വ, 29 മാര്‍ച്ച് 2016 (07:57 IST)
ട്വന്റി20 ലോകകപ്പ് സെമിയില്‍ യുവരാജ് കളിച്ചേക്കില്ല. ഓസ്‌ട്രേലിയയ്ക്ക് എതിരെ നിര്‍ണായക മത്സരത്തില്‍ പരുക്ക് പറ്റിയതാണ് യുവിയുടെ സെമി മത്സരം ഇല്ലാതാക്കിയത്. യുവിക്ക് പകരം മനീഷ് പാണ്ഡെ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

അതേസമയം മനീഷ് പാണ്ഡയെ തിരിച്ചെത്തിയതോടെ അജങ്ക്യ രഹാനയുടെ പ്രകടനത്തില്‍ മാനേജര്‍ രവിശാസ്ത്രിക്കും നായകന്‍ ധോണിക്കും വിശ്വസമില്ലെന്നാണ് സൂചന. ട്വന്റി20 മത്സരങ്ങള്‍ക്ക് മുമ്പുള്ള മത്സരങ്ങളിലെ രഹാനയുടെ നിറം മങ്ങിയ പ്രകടനമാണ് ഇതിന് കാരണം.

പാകിസ്ഥാനും ഓസ്‌ട്രേലിയയ്ക്കും എതിരായ നിര്‍ണായക മത്സരത്തില്‍ കോഹ്‌ലിയുടെ ഇന്നിംഗ്‌സിന് പിന്തുണയുമായി യുവിയായിരുന്നു ക്രീസില്‍ ഉണ്ടായിരുന്നത്. നിര്‍ണായ ഘട്ടത്തില്‍ വിക്കറ്റ് നേടാന്‍ കഴിയുന്ന ഒരു ബൗളറുടെ അഭാവം കൂടിയാണ് ഇതോടെ ഇന്ത്യന്‍ ടീമിനെ അലട്ടുന്നത്.

ഓസ്‌ട്രേലിയയ്ക്ക് എതിരായ മത്സരത്തില്‍ സിംഗിള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവരാജിന്റെ ഇടത് കാല്‍ കുഴയ്ക്ക് പരുക്കേറ്റത്. ആ മത്സരത്തില്‍ 18 പന്തില്‍ 21 റണ്‍സും സ്മിത്തിന്റെ നിര്‍ണായക വിക്കറ്റും യുവി നേടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :