ദേശീയ ഗെയിംസ് ഇന്നുമുതല്‍; സുരക്ഷയുടെ കോട്ടയൊരുക്കി കേരളം

ദേശീയ ഗെയിംസ്, തിരുവനന്തപുരം, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
തിരുവനന്തപുരം| vishnu| Last Updated: ശനി, 31 ജനുവരി 2015 (08:01 IST)
മുപ്പത്തി അഞ്ചാമത് ദേശീയ ഗെയിംസിന് ഇന്ന് തുടക്കമാകും. അണിഞ്ഞൊരുങ്ങിയ കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വൈകുന്നേരം ആറുമണിക്ക് തുടങ്ങുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി
വെങ്കയ്യ നായിഡു മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്യും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സാന്നിധ്യത്തില്‍ ഒളിംപ്യന്‍മാരായ പിടി ഉഷയും അഞ്ജു ബോബി ജോര്‍ജും ഗെയിംസിന് തിരിതെളിക്കും. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിക്കുന്ന കലാവിരുന്നും ഉദ്ഘാടന ചടങ്ങിനു കൊഴുപ്പേകും.

കേരളീയ പാരമ്പര്യ കലകളും കാതടപ്പിക്കുന്ന കരിമരുന്ന് പ്രയോഗവുമടക്കം മൂന്നര മണിക്കൂറിലേറെ നീളുന്ന കലാസന്ധ്യയാണ് ഉദ്ഘാടന ചടങ്ങിനായി കേരളം കരുതിവച്ചിരിക്കുന്നത്. സംവിധായകന്‍
ടി.കെ രാജീവ് കുമാര്‍ ആണ് കലാവിരുന്ന് സംവിധാനം ചെയ്തിരിക്കുന്നത്. ഇതില്‍ കേരളത്തിന്റെ
സംസ്‌കാരവും പൈതൃകവും ഒക്കെ വിഷയങ്ങളാകും. കൂട്ടത്തില്‍ വേദിയിലേക്ക് കുഞ്ഞാലി മരയ്ക്കാരായി മോഹന്‍ ലാല്‍ എത്തും. തൊട്ട് പിന്നാലെ
വിനീതിന്റെലയും ലക്ഷ്മി ഗോപാലസ്വാമിയുടെയും നേതൃത്വത്തിലുള്ള സംഘം നൃത്തച്ചുവടുകളുമായി വേദികീഴടക്കും.

അതേസമയം 477 താരങ്ങളടങ്ങിയ കേരള ടീം ഒളിംപ്യന്‍ പ്രീജ ശ്രീധരന്റെ
നേതൃത്വത്തിലാവും സ്‌റ്റേഡിയത്തിലെത്തുക. ഏഴ് ജില്ലകളിലായി പരന്നു കിടക്കുന്ന 30 വേദികളിലാണ് നാളെമുതല്‍ മത്സരങ്ങള്‍ ആരംഭികുക‍. ആകെ 33 ഇനങ്ങളിലാണ് മത്സരങ്ങളുള്ളത്. കേരളം ഇക്കുറി കിരീടം ലക്ഷ്യമിട്ട് വമ്പന്‍ തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്. മുഴുവന്‍ മത്സര ഇനങ്ങളിലും മത്സരിക്കാനാണ് കേരളത്തിന്റെ തീരുമാനം. ഇതിനായി മലയാളികളായ അന്യ സംസ്ഥാന്ത്തിന്റെയും സര്‍വീസസിന്റെയും താരങ്ങളെ കേരള്‍:അം കളത്തിലിറക്കുന്നുണ്ട്.


കേരളം ഗെയുഇംസിനായി വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പൊലീസ് സേനയുടെ ബറ്റാലിയനുകള്‍ക്ക് പുറമെ പൊലീസിലെ കമ്മാന്‍ഡൊ സംഘവും കേരളം വിന്യസിക്കും.
ഗെയിംസിന്റെ സുരക്ഷയ്ക്ക് കര, നാവിക, വ്യോമസേനകളുടെ വന്‍ സന്നാഹവുമുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :