ആര്‍ ശങ്കര്‍ പ്രതിമാ അനാഛാദനത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് മുഖ്യമന്ത്രി

നരേന്ദ്ര മോഡി , എസ്എന്‍ഡിപി , വെള്ളാപ്പള്ളി നടേശന്‍ , ആര്‍ ശങ്കര്‍ പ്രതിമാ അനാഛാദനം
തിരുവനന്തപുരം| jibin| Last Modified ശനി, 12 ഡിസം‌ബര്‍ 2015 (13:59 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന ആര്‍ ശങ്കര്‍ പ്രതിമാ അനാഛാദനത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭ്യര്‍ഥന മാനിച്ചാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇതില്‍ അതിയായ ദു:ഖമുണ്ടെന്നും മുഖ്യമന്ത്രിയുടെ
ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ചടങ്ങില്‍ പങ്കെടുക്കരുതെന്ന് വെള്ളാപ്പള്ളി നടേശന്‍ തന്നെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. ചില കേന്ദ്രങ്ങള്‍ക്ക് മുഖ്യമന്ത്രി പങ്കെടുക്കുന്നതില്‍ എതിര്‍പ്പുണ്ടെന്ന് വെള്ളാപ്പള്ളി അറിയിച്ചിരുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ബിജെപിയുടെ ആവശ്യപ്രകാരമാണ് വെള്ളാപ്പള്ളി ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് സൂചന. അതേസമയം, സംഭവത്തെക്കുറിച്ച് വെള്ളാപ്പള്ളി പ്രതികരിച്ചു. മുഖ്യമന്ത്രിയുമായി പലതും സംസാരിക്കും അതൊന്നും മാധ്യമങ്ങളോട് പറയാനാകില്ലെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു.

ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൊല്ലത്താണ് പ്രതിമാ അനാഛാദനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :