കൂപ്പുകൈ ചിഹ്നത്തിന് മറ്റു ചില ചിഹ്നങ്ങളുമായി സാദൃശ്യമുണ്ട്, ചിഹ്നം അനുവദിക്കുന്ന കാര്യം പരിഗണനയിലില്ല: തെരഞ്ഞെടുപ്പു കമ്മീഷന്‍

ഭാരത് ധര്‍മ ജന സേന , വെള്ളാപ്പള്ളി നടേശന്‍ , എസ്എന്‍ഡിപി , ബിഡിജെഎസ്
ന്യൂഡല്‍ഹി| jibin| Last Modified ശനി, 12 ഡിസം‌ബര്‍ 2015 (12:22 IST)
ഭാരത് ധര്‍മ ജന സേന പാര്‍ട്ടിയുടെ കൂപ്പുകൈ ചിഹ്നം മറ്റു ചില ചിഹ്നങ്ങളുമായി സാദൃശ്യമുണ്ടെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍. ചിഹ്നം അനുവദിക്കുന്ന കാര്യം പരിഗണനയിലില്ല. പാര്‍ട്ടിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ മാത്രമാണ് ഇപ്പോള്‍ കമ്മീഷന്‍ പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മൊത്തം സീറ്റുകളുടെ അഞ്ചു ശതമാനം സീറ്റുകളിലെങ്കിലും മത്സരിക്കുകയാണെങ്കില്‍ മാത്രമേ ബിഡിജെഎസിന് ചിഹ്നം നല്‍കുന്ന കാര്യം പരിഗണിക്കുകയുള്ളുവെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കി.

അതേസമയം, കൈപ്പത്തി ചിഹ്നവും കൂപ്പുകൈ ചിഹ്നവും തമ്മില്‍ വത്യാസമുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. അരിവാള്‍ ചുറ്റിക നക്ഷത്രവും അരിവാള്‍ നെല്‍കതിരും തമ്മിലും സാമ്യമുണ്ട്. അതിനാല്‍ കൂപ്പുകൈ ചിഹ്നമായി നല്‍കുന്നതില്‍ യാതൊരു കുഴപ്പവുമില്ല. എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തിലുള്ള ബിഡിജെഎസിന്റെ ചിഹ്നം കൂപ്പുകൈ തന്നെയാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :