തിരുവനന്തപുര|
vishnu|
Last Modified വെള്ളി, 14 നവംബര്‍ 2014 (10:11 IST)
മുല്ലപെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 140 അടിയോടടുത്തിട്ടും ജലനിരപ്പ് താഴ്ത്താനാവശ്യമായ നടപ്ടികള്‍ സ്വിക്കരിക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്നാടിനെതിരെ കേരളം നിയമ നടപടിക്ക്. അണക്കെട്ട് പ്രശ്നത്തില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനാണ് കേരളത്തിന്റെ തീരുമാനം.
അണക്കെട്ടിലെ ജലനിരപ്പ് സുപ്രീംകോടതിന്‍ നിര്‍ദ്ദേശിച്ച പരിധിയോടടുത്തിട്ടും ജലനിരപ്പ് താഴ്ത്തുന്നതിനാവശ്യമായ നടപടികള്‍ തമിഴ്നാട് സ്വീകരിക്കാത്തതില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയായി. സംഭവത്തില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
അണക്കെട്ടിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടീ വീണ്ടും നിഒയമ നടപടികള്‍ക്ക് സാധ്യതയുള്ളതിനാല്‍ കേരളം വീണ്ടും സുപ്രീംകോടതിയെ സമീപിച്ചേക്കും. ഇതിനായി ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷം കേര്‍ക്കളം തീരുമാനമെടുക്കും.
അതേസമയം ജലനിരപ്പ് 140 അടിയായാല്‍ തമിഴ്നാടിന് ശക്തമായ മുന്നറിയിപ്പ് നല്‍കുമെന്ന് മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി തലവന്‍ എംവി നാഥന്‍ അറിയിച്ചിട്ടുണ്ട്. നാളെച്ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി തീരുമാനമെടുത്തേക്കും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.