കൊച്ചി|
Last Modified ശനി, 24 ഡിസംബര്‍ 2016 (11:57 IST)
അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി കോടതി തള്ളിയതില്‍ നയം വ്യക്തമാക്കി മന്ത്രി എം എം മണി. ഹൈക്കോടതിയും സുപ്രീംകോടതിയുമുണ്ട്. കേസിനെ ഒറ്റയ്ക്ക് തന്നെ നേരിടും. നിയമപരമായി ഉള്ളതിനെ നിയമപരമായിട്ടും രാഷ്‌ട്രീയപരമായിട്ടുള്ളതിനെ രാഷ്‌ട്രീയപരമായും നേരിടും.
പ്രതിപക്ഷം പറയുമ്പോള്‍ രാജി വെക്കില്ല. എല്‍ ഡി എഫ് ആണ് തന്നെ മന്ത്രിയാക്കിയത്. അതുകൊണ്ടു തന്നെ എല്‍ ഡി എഫ് പറയുന്നത് താന്‍ അനുസരിക്കും. കേസുമായി ഒറ്റയ്ക്ക് തന്നെ മുന്നോട്ടു പോകും. കോടതി എന്തു പറഞ്ഞാലും അടുത്ത കോടതിയെ സമീപിക്കും.
ഇങ്ങനെയൊരു വിധി പ്രതീക്ഷിച്ചിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതീക്ഷിച്ചിരുന്നു എന്ന് പറഞ്ഞാല്‍ തനിക്ക് കോടതിയില്‍ വിശ്വാസമില്ല എന്നാണ് വ്യക്തമാക്കുക. നിയമപരമായി ഒറ്റയ്ക്കു തന്നെ കേസിനെ നേരിടും. രാഷ്‌ട്രീയപരമായും കേസിനെ നേരിടും. തന്റെ ഒരു പ്രസംഗത്തെ തുടര്‍ന്നാണ് കേസ് എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോടതി എന്തു പറഞ്ഞാലും അടുത്ത കോടതിയെ സമീപിക്കും. ഈ വിധി വന്നതു കൊണ്ട് തന്റെ രോമത്തിനു പോലും ഒരു പ്രശ്നവുമില്ലെന്നും ഓരോ ജഡ്‌ജിമാരും നിയമത്തെ വ്യാഖ്യാനിക്കുന്നത് ഓരോ വിധത്തിലാണെന്നും മണി പറഞ്ഞു.