അഞ്ചേരി ബേബി കൊലക്കേസ്; എംഎം മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വിധി

എംഎം മണിയുടെ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വിധി

തൊടുപുഴ| Last Modified ശനി, 24 ഡിസം‌ബര്‍ 2016 (08:45 IST)
അഞ്ചേരി ബേബി കൊലക്കേസില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിധി പറയുക.

സി പി എം ഇടുക്കി ജില്ല സെക്രട്ടറിയെ കേസില്‍ ഉള്‍പ്പെടുത്തണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തിന്മേലും ഇന്ന് തീരുമാനം ഉണ്ടാകും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസിലാണ് കോടതി ഇന്ന് വിധി പറയുക.

യൂത്ത്​ കോൺഗ്രസ്​ നേതാവായ അ​ഞ്ചേരി ബേബിയെ എം എം മണി ഉൾപ്പെടെ ഉള്ളവർ ഗൂഢാലോചനയ്ക്ക് ഒടുവിൽ ​കൊലപ്പെടുത്തിയെന്നാണ്​ കേസ്​. കേസ്​ നിലനിൽക്കില്ലെന്ന്​ വ്യക്തമാക്കി മണിയും മറ്റ്​ പ്രതികളായി മദനനും, പാമ്പുപാറ കുട്ടനും സമർപ്പിച്ച ഹരജിയിലാണ്​ കോടതി വിധി പറയുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :