ആത്മഹത്യ ചെയ്യുമെന്ന് ക്രോണിന്‍, ‘എന്റെ തീരുമാനം തിങ്കളാഴ്‌ച നീ അറിയും’; മിഷേല്‍ എല്ലാം ഉറപ്പിച്ചിരുന്നു - അവസാന സംഭാഷണം ഇങ്ങനെ!

എന്റെ തീരുമാനം തിങ്കളാഴ്‌ച നീ അറിയും’; മിഷേല്‍ എല്ലാം ഉറപ്പിച്ചിരുന്നു - അവസാന സംഭാഷണം പുറത്ത്!

   mishel shaji , police , custody , arrest , mishel , church , hospital , lovers , mysterious death , Cronin Alexander Baby , ക്രോണില്‍ അലക്‍സാണ്ടര്‍ ബേബി , മാനസിക പീഡനം , മിഷേല്‍ ഷാജി , ആത്മഹത്യ , മൊബൈല്‍ ഫോണ്‍
കൊച്ചി| jibin| Last Modified വെള്ളി, 17 മാര്‍ച്ച് 2017 (09:49 IST)
സുഹൃത്തായ ക്രോണില്‍ അലക്‍സാണ്ടര്‍ ബേബിയുടെ മാനസിക പീഡനം മൂലമാണ് മിഷേല്‍ ഷാജി ചെയ്തതെന്ന നിഗമനത്തിലേക്ക് പൊലീസ്. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സന്ദേശത്തില്‍ നിന്നാണ് ഈയൊരു നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തുന്നത്.

മരിക്കാന്‍ തീരുമാനമെടുത്തതിന്റെ വ്യക്തമായ സൂചനകള്‍ മിഷേല്‍ ക്രോണിനു നല്‍കിയിരുന്നു. ഉപേക്ഷിച്ചാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന ക്രോണിന്റെ ഭീഷണിക്ക് മറുപടിയായി എന്റെ തീരുമാനം നീ തിങ്കളാഴ്ച അറിയുമെന്ന് മിഷേല്‍ ക്രോണിനയച്ച സന്ദേശത്തിലുണ്ട്.

പ്രണയത്തിനിടെയുണ്ടായ വഴക്കാണ് മിഷേലും കോണിനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകാന്‍ കാരണം. ക്രോണിന്റെ വിചിത്ര സ്വഭാവമാണ് വഴക്കിന് കാരണം. ആരുമായും അടുപ്പം പുലര്‍ത്തരുതെന്നും മറ്റൊരിടത്തേക്കും പോകരുതെന്നുമുള്ള ക്രോണിന്റെ നിബന്ധനകളാണ് മിഷേലിനെ മാനസികമായി ബുദ്ധിമുട്ടിച്ചത്.

ചെന്നൈയില്‍ പോയി ഉപരിപഠനം നടത്താന്‍ ഇഷ്ടപ്പെട്ടിരുന്ന മിഷേലിനെ തടഞ്ഞത് ക്രോണിനാണ്. ഇക്കാര്യം മിഷേല്‍ അടുത്ത സുഹൃത്തുമായി പങ്കുവെച്ചിരുന്നു. ബന്ധം രണ്ട് വീട്ടുകാര്‍ക്കും അറിയാമെന്നതിനാല്‍ ക്രോണിനുമായുള്ള പ്രശ്‌നം വീട്ടുകാര്‍ അറിയാതിരിക്കാനും മിഷേല്‍ ശ്രമിച്ചു. കൊച്ചിയില്‍ എത്തി മിഷേലിനെ കണ്ട സമയത്ത് ക്രോണിന്‍ മിഷേലിനെ തല്ലുകയും ചെയ്‌തു.

മിഷേലിനെ കാണാതായതോടെ ക്രോണിന്‍ നിരന്തരം വിളിക്കുകയും മെസേജുകള്‍ അയക്കുകയും ചെയ്‌തു. കോള്‍ എടുക്കാന്‍ മിഷേല്‍ തയാറാകാതെ വന്നതോടെ ക്രോണ്‍ മിഷേലിന്റെ അമ്മയെ വിളിക്കുകയും മിഷേല്‍ ഫോണ്‍ എടുക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. തിരിച്ചു വിളിച്ച മിഷേലിനോട് നീ എന്നെ ഒഴിവാക്കിയാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ക്രോണിന്‍ പറഞ്ഞു. കലഹം മൂര്‍ച്ഛിച്ചതോടെ എന്റെ തീരുമാനം നീ തിങ്കളാഴ്ച അറിയുമെന്ന് പറഞ്ഞ് മിഷേല്‍ വ്യക്തമാക്കി. എന്നെ ഒഴിവാക്കിയാല്‍ എന്റെ ശവമാകും നീ കാണുക എന്ന് മുന്നറിയിപ്പ് നല്‍കിയാണ് ക്രോണിന്‍ ഫോണ്‍ വെച്ചത്.

തുടര്‍ന്ന് മിഷേല്‍ മരിക്കാന്‍ തീരുമാനിക്കുകയും അതിന് മുമ്പ് മാതാപിതാക്കളെ ഫോണില്‍ വിളിക്കുകയും കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍ തിരക്ക് മൂലം വരാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞതോടെ മിഷേല്‍ പള്ളിയില്‍ പോയത്. അവിടെ നിന്നാണ് ഗോശ്രീ പാലത്തിലേക്ക് മിഷേല്‍ പോയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന ...

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ ഇരുപതിലധികം ബാഗുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍
ഇവയില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗര്‍ഭ പരിശോധന കിറ്റുകള്‍ ഉണ്ടെന്നാണ് ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി അമേരിക്ക; ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കും ബാധകം
വന്‍കിട കമ്പനികളായ ആപ്പിള്‍, സാംസങ്, ചിപ്പ് നിര്‍മാതാക്കയ എന്‍വീഡിയോ എന്നിവര്‍ക്ക് ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി
യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സിസ്‌മോളജിക്കല്‍ സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ ...

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം
35 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് ...

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
ഈസമയത്ത് 50 കിലോയിലധികം ഭാരം ഇല്ലാത്തവര്‍ പുറത്തിറങ്ങുന്നത് അപകടകരമാണെന്നും ജാഗ്രത ...