മീരാബായി സംഘമിത്രയുടെ ദു:ഖമായി; ആ ദു:ഖം അവള്‍ പുസ്തകമാക്കി

മീരാബായി സംഘമിത്രയുടെ ദു:ഖമായി; ആ ദു:ഖം അവള്‍ പുസ്തകമാക്കി

കൊച്ചി| JOYS JOY| Last Updated: ബുധന്‍, 9 മാര്‍ച്ച് 2016 (15:22 IST)
കൃഷ്‌ണന്‍ ഓടിക്കളിച്ച മഥുരയിലും വൃന്ദാവനിലും എത്തിയപ്പോഴാണ് മീരാബായി സംഘമിത്രയുടെ മനസ്സില്‍ കയറിക്കൂടിയത്. മഥുരയും വൃന്ദാവനും വിട്ട് വീട്ടിലെത്തിയെങ്കിലും മീരയുടെ ദു:ഖം ഈ കുട്ടിയുടെ മനസ്സില്‍ പോയില്ല. രാജകുമാരിയായിരിക്കെ എല്ലാ ഭൌതിക സുഖങ്ങളും ഉണ്ടായിരുന്നിട്ടും കൃഷ്ണനോടുള്ള പ്രേമാഗ്നിയില്‍ തന്റെ ജീവിതം ഹോമിച്ച മീരാബായി സംഘമിത്രയുടെ ദു:ഖമായി. അങ്ങനെ അവള്‍ മീരാബായിയെക്കുറിച്ചുള്ള പുസ്തകം എഴുതിത്തുടങ്ങി.

പതിമൂന്നുകാരിയായ എഴുതിയ, ‘The Mysterious Love of Meerabai’ എന്ന പുസ്തകം കഴിഞ്ഞദിവസമാണ് പ്രകാശനം ചെയ്തത്. ഇവരുടെ രണ്ടാമത്തെ പുസ്തകമാണ് ഇത്. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അനുസ്മരണ ദിനത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ കെ എല്‍ മോഹന വര്‍മ്മയാണ് പുസ്തകം പ്രകാശനം ചെയ്തത്.

പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് വലിയ പ്രശംസയാണ് കെ എല്‍ മോഹനവര്‍മ്മ ഈ പെണ്‍കുട്ടിക്ക് നല്കിയത്. ‘ഇന്ന് ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അനുസ്മരണ ദിനമാണ്. അന്നു തന്നെ സംഘമിത്രയുടെ പുസ്തകപ്രകാശനവും വന്നത് യാദൃശ്ചികമല്ല. ഈ കുട്ടിയുടെ പുസ്തകം മുഴുവന്‍ വായിച്ചതിന്റെ വെളിച്ചത്തില്‍ പറയുന്നു; ലളിതാംബികാമ്മ പറയാന്‍ ബാക്കി വച്ചതു പറയാന്‍ അവര്‍ തന്നെ പുനര്‍ജന്മമെടുത്തിരിക്കുകയാണ് സംഘമിത്രയിലൂടെ. ഇത്ര സുതാര്യമായ ഭാഷാശൈലി, വിഷയത്തില്‍ ആഴമായി ലയിച്ചു നിന്നുകൊണ്ടുള്ള ആഖ്യാനരീതി, ഇതൊക്കെ ജന്മസിദ്ധമാണ്. കൃത്രിമമായി സൃഷ്‌ടിക്കാവുന്നതല്ല’ - മോഹനവര്‍മ്മ പറഞ്ഞു.

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ കഥകളെഴുതുന്ന സംഘമിത്രയുടെ ആദ്യപുസ്തകം ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആയിരുന്നു പ്രകാശനം ചെയ്തത്. ‘വൃന്ദാവനിലെ കൃഷ്‌ണന്‍’ എന്ന ഈ പുസ്തകം എഴുതിയതിനു ശേഷമാണ് ഇവര്‍ മഥുരയും വൃന്ദാവനും സന്ദര്‍ശിച്ചത്. ഈ യാത്രയില്‍ മനസ്സില്‍ പതിഞ്ഞ മീരാബായിയാണ് രണ്ടാമത്തെ പുസ്തകത്തിന് ഇതിവൃത്തമായത്. മൂന്നാമതായി എഴുതുന്ന പുസ്തകം രാധയ്ക്കു വേണ്ടിയാണ്. പ്രാണനേക്കാള്‍ അധികമായി സ്നേഹിച്ചിട്ടും ധര്‍മ്മരക്ഷകനായി ജനിച്ച കൃഷ്ണനെ തന്റേതുമാത്രമാക്കി, കൂട്ടിലടച്ച കിളിയാകാന്‍ രാധ തയ്യാറായില്ല. ലോകരക്ഷാര്‍ത്ഥം കൃഷ്ണന്‍ തന്നെ വിട്ടുപോകട്ടെ എന്നവള്‍ തീരുമാനിച്ചു. വേര്‍പാടിന്റെ ആ വേദന രാധ സ്വയം സഹിച്ചു. ആ രാധയെക്കുറിച്ചാണ് ഇനിയുള്ള പുസ്തകമെന്ന് സംഘമിത്ര പറഞ്ഞു.

എഴുത്തിന്റെ മേഖലയില്‍ ഇനിയും മുന്നോട്ട് പോകാനുണ്ടെന്ന് വിശ്വസിക്കുന്ന ഈ കുട്ടി പാഠനത്തിലും പാഠ്യേതര മേഖലകളിലും ഒരുപോലെ മിടുക്കിയാണ്. പ്രസംഗക, ചിത്രകാരി, നര്‍ത്തകി അങ്ങനെ പലതുമാണ് സംഘമിത്ര. വൈറ്റില ടോക് എച്ച് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സംഘമിത്ര.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

'തമിഴില്‍ ഒപ്പിട്ടിട്ടെങ്കിലും തമിഴ് ഭാഷയെ സ്‌നേഹിക്കൂ': ...

'തമിഴില്‍ ഒപ്പിട്ടിട്ടെങ്കിലും തമിഴ് ഭാഷയെ സ്‌നേഹിക്കൂ': തമിഴ്‌നാട് നേതാക്കളുടെ ഭാഷ നയത്തെ പരിഹസിച്ച് പ്രധാനമന്ത്രി
തമിഴില്‍ ഒപ്പിട്ടിട്ടെങ്കിലും തമിഴ് ഭാഷയെ സ്‌നേഹിക്കൂവെന്ന് തമിഴ്‌നാട് നേതാക്കളോട് ...

ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കും: ...

ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കും: ബ്രിട്ടീഷ് പ്രധാനമന്ത്രി
ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ...

അധ്യാപകർക്കെതിരെ പരാതി ലഭിച്ചാൽ തിരക്കിട്ടുള്ള അറസ്റ്റ് ...

അധ്യാപകർക്കെതിരെ പരാതി ലഭിച്ചാൽ തിരക്കിട്ടുള്ള അറസ്റ്റ് വേണ്ട, പ്രാഥമികാന്വേഷണത്തിന് ശേഷം മാത്രം നടപടി
അധ്യാപകനും പരാതിക്കാരനും ആവശ്യമെങ്കില്‍ നോട്ടീസ് നല്‍കി വേണം തുടര്‍നടപടികള്‍ എടുക്കാന്‍. ...

ട്രംപിന്റെ തിരുവാ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ...

ട്രംപിന്റെ തിരുവാ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വിപണി; ഒറ്റയടിക്ക് സെന്‍സസ് 3000 പോയിന്റ് ഇടിഞ്ഞു
ട്രംപിന്റെ തിരുവാ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വിപണി. ഒറ്റയടിക്ക് സെന്‍സസ് 3000 ...

ദിലീപിനു തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ സിബിഐ ...

ദിലീപിനു തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് ദിലീപ് ...