തിരുവനന്തപുരം|
VISHNU.NL|
Last Updated:
വ്യാഴം, 11 ഡിസംബര്‍ 2014 (11:09 IST)
ബാര്‍ കോഴയില്‍ ധനമന്ത്രി കെ എം മാണിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു.
പൂജപ്പുര സ്പെഷ്യല്‍ വിജിലന്‍സ് സെല്‍ ആണ് കേസെടുത്തത്. മാണിക്കെതിരെ എഫ്‌ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യം വിജിലന്‍സ് ഉടന്‍ തന്നെ ഹൈക്കൊടതിയെ അറിയിക്കും.
കെഎം മാണിക്കെതിരെ കേസ് എടുക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോളിന്റെ ഉറച്ച നിലപാടാണ് കേസെടുക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. എസ്പി എസ്.സുകേശനാണ് അന്വേഷണചുമതല.
ബാര്‍ കോഴ സംബന്ധിച്ച് അന്വേഷണം നടത്തിയ വിജിലന്‍സ് സംഘത്തിന് മന്ത്രിക്കെതിരെ കേസെടുക്കാന്‍തക്ക കാര്യങ്ങള്‍ ബോധ്യമായെന്നാണു സൂചന. അന്വേഷണ ഉദ്യോഗസ്ഥനു സ്ഥിതി ബോധ്യപ്പെട്ടാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കേസെടുക്കാമെന്ന് ലളിതകുമാരി കേസില്‍ സുപ്രീംകോടതി വിധിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു വിജിലന്‍സ് കേസെടുത്തത്.
ബിജു രമേശും അദ്ദേഹത്തിന്റെ സഹായികളും ഉള്‍പ്പെടെ 9 പേരാണ് മാണിക്ക് എതിരെ വിജിലന്‍സിന് മൊഴി നല്‍കിയത്. ഇതിനൊപ്പം ബാര്‍ ഉടമാ അസോസിയേഷന്റെ യോഗ മിനിറ്റ്‌സും വിജിലന്‍സ് പിടിച്ചെടുത്തു. ഇതിലും കോഴയുമായി ബന്ധപ്പെട്ട പരമാര്‍ശങ്ങള്‍ ഉണ്ട്. അതിനാല്‍ കേസ് എടുക്കേണ്ട സാഹചര്യം ഉണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഉറച്ച നിലപാടെടുക്കുകയായിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്താല്‍ കൂടുല്‍ പേരില്‍ നിന്ന് മൊഴി രേഖപ്പെടുത്താം. ബാര്‍ ഉടമാ അസോസിയേഷനിലെ പ്രമുഖര്‍ ആരും മൊഴി നല്‍കിയിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്യുന്നതോടെ ഇവര്‍ക്ക് നിയമപരമായി നോട്ടീസ് നല്‍കി വിളിച്ചു വരുത്തി മൊഴിയെടുക്കാം. എന്നിട്ടും വന്നില്ലെങ്കില്‍ കോടതിയുടെ സഹായത്തോടെ ഇവര്‍ക്കെതിരെ നടപടി എടുക്കാം. ഇതെല്ലാം ചൂണ്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചിരിക്കുന്നത്.
വിജിലന്‍സ് കേസില്‍ ഒന്നാം പ്രതിയായതൊടെ മണിയുടെ രാജി ആവശ്യവുമായി പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ സമര പരമ്പരകള്‍ക്ക് പ്രതിപക്ഷം വഴിമരുന്നിടാനും സാധ്യതയുണ്ട്. എന്നാല്‍ വിജിലന്‍സ് കേസില്‍ പ്രതിയായാല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് മാണി. വിജിലന്‍സ് കേസ് മുഖ്യമന്ത്രിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണ്. മാണി കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തെറ്റ് ചെയ്യാത്തവരെ സംരക്ഷിക്കുമെന്നും നിലപാട് എടുത്തു.
എന്നാല്‍ വിജിലന്‍സ് കേസ് എടുത്തതോടെ മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്ന പറഞ്ഞ വ്യക്തിയെ വിജിലന്‍സ് പ്രഥമദൃഷ്ട്യാ തെറ്റുചെയ്‌തെന്ന് കണ്ടെത്തിയിരിക്കുന്നു. ഇത് പ്രതിപക്ഷം വലിയ ആയുധമാക്കുന്നത് ഉമഞ്ചാണ്ടിയെ പ്രതിരോധത്തിലാക്കുമെന്ന് ഉറപ്പായി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.