ഗൂഡാലോചന യു ഡി എഫില്‍ നിന്ന് തന്നെയെന്ന് മാണി

തിരുവനന്തപുരം| Last Modified ചൊവ്വ, 17 മാര്‍ച്ച് 2015 (17:12 IST)

തനിക്കെതിരെ നടന്നത് യു ഡി എഫില്‍ നിന്ന് തന്നെയെന്ന് സൂചന നല്‍കി ധനമന്ത്രി കെ എം മാണി. മാതൃഭൂമി ന്യൂസിനനുവദിച്ച അഭിമുഖത്തിലാണ് മാണി ഇക്കാര്യം വെളിപ്പെടുത്തിയത്. ഘടക കക്ഷിയായതിനാല്‍ മറ്റ് കക്ഷികളെ കുറ്റപ്പെടുത്താനാവില്ലെന്നും കെ എം മാണി അഭിമുഖത്തില്‍ പറഞ്ഞു.

കുറ്റപത്രം നല്‍കിയാലും രാജിവെക്കില്ലെന്ന് മാണി വ്യക്തമാക്കി. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ചെന്നിത്തലയുടെ നടപടി ശരിയാണോ എന്ന് ജനങ്ങള്‍ മനസ്സിലാക്കുമെന്നും
എഫ്.ഐ.ആര്‍ നിയമപരമായും രാഷ്ട്രീയമായും ശരിയല്ലെന്നും മാണി പറഞ്ഞു.
അതിനിടെ ഗൂഡാലോചനക്കാരെ അറിയാമെങ്കില്‍ മാണി തുറന്ന് പറയണമെന്നും അല്ലങ്കില്‍ എല്ലാവരും സംശയത്തിന്റെ നിഴലിലാകുമെന്നും കോണ്‍ഗ്രസ് വക്താവ് അജയ് തറയില്‍ പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :