കുടുംബ വഴക്ക്: കൊച്ചിയില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊന്നു

കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ആന്റണി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

Last Modified ഞായര്‍, 26 മെയ് 2019 (10:58 IST)
എറണാകുളം നെട്ടൂരില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. നെട്ടൂര്‍ സ്വദേശിനി ബിനിയാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ട് മണിക്കാണ് കൊലപാതകം നടന്നത്.

കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ആന്റണി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ നിരന്തരമായി വഴക്കുണ്ടാകാറുണ്ടായിരുന്നു എന്നാണ് ബിനിയുടെ പിതാവ് പറയുന്നത്.

കൊലപാതകം നടത്തിയ ഉടന്‍ ആന്റണി തന്നെ പനങ്ങാട് പോലീസ് സ്റ്റേഷനിലെത്തി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും
ബിനി മരിച്ചിരുന്നു. ബിനിയും ആന്റണിയും തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കുടുംബകോടതിയില്‍ കേസ് നിലവിലുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :