അനുബന്ധ വാര്‍ത്തകള്‍
- നിയമസഭാ തെരഞ്ഞെടുപ്പിന് ഇരട്ട വോട്ട് തടയാന്‍ കാസര്‍ഗോഡ് കര്‍ശന നടപടി
- മഞ്ചേശ്വരത്ത് സിപിഎമ്മിനോട് പരസ്യമായി വോട്ട് യാചിച്ച മുല്ലപ്പള്ളിയോട് കൃപേഷിന്റേയും ശരത് ലാലിന്റേയും ആത്മാവ് പൊറുക്കില്ല: കെ സുരേന്ദ്രന്
- പ്രതിദിന കൊവിഡ് കേസുകളില്‍ 57 ശതമാനവും മഹാരാഷ്ട്രയില്‍, ഡല്‍ഹിയില്‍ ഡിസംബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്ക്
- രാജ്യത്ത് കൊവിഡ് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം എട്ടുകോടിയോട് അടുക്കുന്നു
- ഇതാദ്യം: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നു
മലപ്പുറത്തുള്ളത് 4,875 പോളിങ് സ്‌റ്റേഷനുകള്‍; 2100 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിങ്
മലപ്പുറം: 2,753 പോളിങും സ്റ്റേഷനുകളും 2,122 ഓക്‌സിലറി പോളിങ് സ്റ്റേഷനുകളുമുള്‍പ്പടെ 4,875 പോളിങ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആയിരത്തിന് മുകളില്‍ വോട്ടര്‍മാരുള്ള ബൂത്തുകളെ രണ്ടാക്കി വിഭജിക്കുന്നതിനാലാണിത്. എല്ലാ ബൂത്തുകളിലും വൈദ്യുതി, വെളിച്ച സംവിധാനം, കുടിവെള്ളം, ഭിന്നശേഷിക്കാര്‍ക്കായി റാമ്പ് സൗകര്യം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ജില്ലയില്‍ 76 ലോക്കേഷനുകളിലായി 194 ക്രിട്ടിക്കല്‍ ബൂത്തുകളും 38 ലോക്കേഷനുകളിലായി 105 തീവ്രവാദ ഭീഷണിയുള്ള ബൂത്തുകളും രണ്ട് ലോക്കേഷനുകളിലായി ഒന്‍പത് വള്‍നറബിള്‍ ബൂത്തുകളുമാണുള്ളത്. ഇവിടങ്ങളില്‍ കേന്ദ്രസായുധ സേനയുടെ സാന്നിധ്യമുണ്ടാകും. 2100 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിങ് സംവിധാനമുണ്ടാകും. 86 ബൂത്തുകളില്‍ മുഴുവന്‍ സമയ വീഡിയോ റെക്കോര്‍ഡിങും ഉണ്ടാകും.