ഗുല്‍ബര്‍ഗ റാഗിങ്ങ്: തങ്ങളുടെ മക്കള്‍ നിരപരാധികളാണ്; സമ്പന്നരും മോശപ്പെട്ടവരുമാണെന്ന പ്രചരണം അവസാനിപ്പിക്കണമെന്നും പ്രതിയാക്കപ്പെട്ട വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കള്‍

ഗുല്‍ബര്‍ഗ റാഗിങ് കേസില്‍ തങ്ങളുടെ മക്കള്‍ നിരപരാധികളാണെന്ന് പ്രതിയാക്കപ്പെട്ട വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കള്‍.

bangaloru, gulbarga ragging, malappuram, aswathi, police ബെംഗളൂരു, ഗുല്‍ബര്‍ഗ റാഗിങ്, മലപ്പുറം, അശ്വതി, പൊലീസ്
ബെംഗളൂരു| സജിത്ത്| Last Modified വെള്ളി, 1 ജൂലൈ 2016 (09:36 IST)
ഗുല്‍ബര്‍ഗ റാഗിങ് കേസില്‍ തങ്ങളുടെ മക്കള്‍ നിരപരാധികളാണെന്ന് പ്രതിയാക്കപ്പെട്ട വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കള്‍. തങ്ങള്‍ ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ളവരല്ല. അത്തരം ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്. റാഗിങ്ങിനിരായായ അശ്വതിയുമായി തങ്ങളുടെ മക്കള്‍ നല്ല സൌഹൃദത്തിലായിരുന്നെന്നും അവര്‍ വ്യക്തമാക്കി.

തങ്ങളുടെ മക്കളെ ഈ കേസില്‍ മനഃപൂര്‍വം കുടുക്കിയതാണ്. ഇതിനായി അശ്വതിയെ ആരാണ് പ്രേരിപ്പിച്ചതെന്നറിയില്ല. ബാങ്ക് ലോണ്‍ എടുത്തും കടം വാങ്ങിയുമാണ് തങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നത്. ആത്മഹത്യക്ക് ശ്രമിച്ച അശ്വതിയെ തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന ആതിരയും ലക്ഷമിയും കൃഷ്ണപ്രിയയും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് അശ്വതിയുടെ വീട്ടുകാര്‍ എത്താതിരുന്നതിനാല്‍ ഇവര്‍തന്നെയാണ് അശ്വതിയെ വീട്ടിലെത്തിച്ചത്. രക്ഷിതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

തങ്ങളെല്ലാവരും മോശപ്പെട്ടവരാണെന്നുള്ള പ്രചരണം അവസാനിപ്പിക്കണം. പരസ്പരം പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ അശ്വതി എന്തിന് മൊഴി നല്‍കിയെന്ന് അറിയില്ല. ഇതിനു മുമ്പും അശ്വതി ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഫോട്ടോകള്‍ ആ കുട്ടി സഹപാടികളെ കാണിക്കുകയും ചെയ്തിരുന്നു. തങ്ങള്‍ക്ക് നീതി ലഭിക്കുംവരെ നിയമപ്പോരാട്ടം തുടരുമെന്ന് അറസ്റ്റിലായ വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കള്‍ അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :