തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (13:39 IST)
ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ ജെഡി-യു നേതാവ് എംപി വീരേന്ദ്രകുമാറിന്റെ പാലക്കാട്ടെ തോല്‍വിയെ സംബന്ധിച്ചു യുഡിഎഫ് ഉപസമിതി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഉടന്‍ നല്‍കുമെന്ന് കണ്‍വീനര്‍ പിപി തങ്കച്ചന്‍ വ്യക്തമാക്കി. സമിതിയുടെ പ്രത്യേക യോഗത്തിനു ശേഷമാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.
പാലക്കാട്ട് യുഡിഎഫിനുണ്ടായ പരാജയം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതാക്കളായ സിവി ബാലചന്ദ്രന്‍, പി ചന്ദ്രന്‍, ബാലഗോപാല്‍ എന്നിവര്‍ക്കെതിരേയാണു നടപടിക്കു ശിപാര്‍ശ ചെയ്യുന്നത്. ആര്‍ ബാലകൃഷ്ണപിള്ള അധ്യക്ഷനായ ഉപസമിതിയാണ് പാലക്കാട്ടെ തോല്‍വിയെ കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അദ്ദേഹം മുന്നണി വിട്ട സാഹചര്യത്തില്‍ പിപി തങ്കച്ചന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ഉപസമിതിയുടെ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നും കഴിഞ്ഞ ദിവസം വീരേന്ദ്രകുമാര്‍ പരസ്യമായി പറഞ്ഞിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.