തിരുവനന്തപുരം|
JOYS JOY|
Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2015 (13:45 IST)
തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്റെ യു ഡി എഫില്‍ തര്‍ക്കം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. കെ പി സി സി - സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തിലായിരുന്നു നിര്‍ദ്ദേശം. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കരുതെന്നും കെ പി സി സി - സർക്കാർ ഏകോപന സമിതി യോഗത്തില്‍ തീരുമാനിച്ചു.
പഞ്ചായത്തുകളും കോർപ്പറേഷനുകളും രൂപീകരിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്ന കാര്യം മുന്നണിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഇക്കാര്യം തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തി.
ഘടകക്ഷികളുമായി ആലോചിച്ച ശേഷം നിയവിദഗ്ദ്ധരുമായി കൂടിയാലോചിച്ച്
ആവശ്യമായ നടപടികൾ
സ്വീകരിക്കാനാണ് മുഖ്യമന്ത്രിയോട് യോഗം ആവശ്യപ്പെട്ടത്.
തദ്ദേശ തെരഞ്ഞെടുപ്പ് പുതിയ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ നടത്താനാവാത്ത സാഹചര്യമുണ്ടായാൽ
2010ലെ രീതി അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിനെ എതിർക്കേണ്ടെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.