കണ്ണൂര്‍ കോര്‍പ്പറേഷന്‍ യുഡിഎഫിന്; എൽഡിഎഫിന് ശക്തമായ മുന്നേറ്റം

 തദ്ദേശ തെരഞ്ഞെടുപ്പ്, വോട്ടെടുപ്പ്, വോട്ടണ്ണല്‍, പഞ്ചായത്ത്, തെരഞ്ഞെടുപ്പ്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍, കോണ്‍ഗ്രസ്, ബി ജെ പി, സി പി എം, സി പി ഐ, കേരളം
തിരുവനന്തപുരം| jibin| Last Updated: ശനി, 7 നവം‌ബര്‍ 2015 (11:55 IST)
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ വരുബോള്‍ എൽഡിഎഫിന് ശക്തമായ മുന്നേറ്റമാണ് ഇതുവരെ കാണാന്‍ കഴിഞ്ഞത്.

ജില്ലാ പഞ്ചായത്ത് > യുഡിഎഫ് 153, എല്‍ഡിഎഫ് 156, ബിജെപി 3, മറ്റുള്ളവര്‍ 6.
ബ്ലോക്ക് പഞ്ചായത്ത്>
യുഡിഎഫ് 61, എല്‍ഡിഎഫ് 94, ബിജെപി 0, മറ്റുള്ളവര്‍ 1.
ഗ്രാമ പഞ്ചായത്ത്> യുഡിഎഫ് 381, എല്‍ഡിഎഫ് 493, ബിജെപി 21, മറ്റുള്ളവര്‍ 24.
കോര്‍പ്പറേഷന്‍> യുഡിഎഫ് 138, എല്‍ഡിഎഫ് 187, ബിജെപി 48, മറ്റുള്ളവര്‍ 24.
നഗരസഭകള്‍ യുഡിഎഫ്> 41, എല്‍ഡിഎഫ് 43, ബിജെപി 0, മറ്റുള്ളവര്‍ 0.


അതേസമയം, വിമതന്‍റെ പിന്തുണയോടെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫ് പിടിച്ചെടുത്തു. കോര്‍പ്പറേഷനിലെ 55 ഡിവിഷനുകളില്‍ യുഡിഎഫ് - 27, എല്‍ഡിഎഫ് - 26 നേടുകയായിരുന്നു. കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശം അംഗീകരിക്കുമെന്നു വിജയിച്ച യുഡിഎഫ് വിമതന്‍ അറിയിച്ചതോടെയാണ് കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫ് നേടിയത്.

ഇടുക്കിയില്‍ ദേവികുളം പഞ്ചായത്തില്‍ എഐഎഡിഎംകെയ്‌ക്ക്‌ ജയം. ബെന്‍മൂര്‍ വാര്‍ഡില്‍ മത്സരിച്ച ഭാഗ്യലക്ഷ്‌മിയാണ്‌ കേരളത്തില്‍ എഐഎഡിഎംകെയ്‌ക്ക്‌ വേണ്ടി ജയിച്ചത്‌. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി എല്‍ഡിഎഫിന്റെ ശാന്തി അന്തോണിയെ 189 വോട്ടുകള്‍ക്കാണ്‌ ഭാഗ്യലക്ഷ്‌മി പരാജയപ്പെടുത്തിയത്‌.

കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. ഇടുക്കി കട്ടപ്പന പുതിയ നഗരസഭയിൽ യുഡിഎഫ് ഭരണത്തിൽ എത്തും. ചേർത്തല നഗരസഭ ചെയർപേഴ്സൻ ജയലക്ഷ്മി അനിൽകുമാർ തോറ്റു. എൽഡിഎഫ് സ്വതന്ത്ര ജ്യോതിയാണ് ഇവിടെ ജയിച്ചത്. ഒഞ്ചിയത്ത് മൂന്നു സീറ്റുകളില്‍ ആര്‍എംപി വിജയിച്ചു. ഏറാമല പഞ്ചായത്തിലും ചോറോട് പഞ്ചായത്തിലും എല്‍ഡിഎഫിനു തിരിച്ചടി.

കണ്ണൂരില്‍ കാരായി ചന്ദ്രശേഖരന്‍ വിജയിച്ചു. ചങ്ങനാശേരി നഗരസഭയിൽ ബിജെപിക്ക് രണ്ടു സീറ്റുകളിൽ വിജയം നേടി. വയനാട് ജില്ലയില്‍ എല്‍ഡിഎഫ് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മുന്നേറുകയാണ്. ചാവക്കാട് നഗരസഭയിൽ യു.ഡി.എഫ് 7, എൽ.ഡി.എഫ് 5 സീറ്റിൽ വിജയിച്ചു. കണ്ണൂർ കോർപറേഷനിൽ യു.ഡി.എഫ് ആറിടത്ത് എൽ.ഡി.എഫ് നാലിടത്തും വിജയിച്ചു


ഒറ്റപ്പാലം നഗരസഭയിൽ മൂന്ന് സീറ്റിൽ എൽഡിഎഫ് ജയം നേടി. കൊല്ലം കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു. അതേസമയം, കല്‍പ്പറ്റ നഗരസഭയില്‍ എംപി വീരേന്ദ്രകുമാറിന്റെ വാര്‍ഡില്‍ യുഡിഎഫ് തോറ്റു. ഗ്രാമ പഞ്ചായത്തുകളില്‍ ഇടതിനു മുന്‍തൂക്കം നല്‍കുബോള്‍ കണ്ണൂരിൽ എംവി രാഘവന്‍റെ മകൾ എംവി ഗിരിജ തോറ്റു. മുൻ മുഖ്യമന്ത്രി ഇകെ നായനാരുടെ മകൾ ഉഷ പ്രവീണും തോറ്റു. കൊച്ചിയിലെ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയായിട്ടാണ് ഉഷ പ്രവീണ്‍ മത്സരിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ...

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി
2020ലായിരുന്നു ഇറാന്‍ ആദ്യമായി തങ്ങളുടെ ഭൂഹര്‍ഭ മിസൈല്‍ കേന്ദ്രത്തെ പറ്റിയുള്ള വിവരങ്ങള്‍ ...

100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് ...

100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായി ഇരിക്കാനാവില്ല, വിദ്വേഷ പരാമർശം നടത്തി യോഗി ആദിത്യനാഥ്
നൂറ് മുസ്ലീം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്ക് സുരക്ഷിതരായി ...

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ ...

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം
മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ...

തെറ്റായ ഉത്തരങ്ങള്‍ നല്‍കിയാല്‍ സഹപാഠികളെ അടിക്കാന്‍ ...

തെറ്റായ ഉത്തരങ്ങള്‍ നല്‍കിയാല്‍ സഹപാഠികളെ അടിക്കാന്‍ ഉത്തരവിട്ട അധ്യാപിക അറസ്റ്റില്‍
ഹിമാചല്‍ പ്രദേശിലെ ഷിംലയിലുള്ള ഒരു സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളിലാണ് സംഭവം നടന്നത്. ...

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ...

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍
ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ ...