സംസ്ഥാനത്ത് മദ്യവിലയില്‍ വര്‍ധിച്ചത് 10 മുതല്‍ 20 രൂപവരെ

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 17 ഡിസം‌ബര്‍ 2022 (16:19 IST)
സംസ്ഥാനത്ത് മദ്യവിലയില്‍ വര്‍ധിച്ചത് 10 മുതല്‍ 20 രൂപവരെ. വില്‍പന നികുതി കൂട്ടാനുള്ള ബില്ലില്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഒപ്പിട്ടിരുന്നു. സംസ്ഥാനത്ത് ലഭിക്കുന്ന വിലകുറഞ്ഞ് മദ്യമായ ജവാന്‍ റമ്മിന് 10 രൂപയാണ് കൂടിയത്, ഇതോടെ ഒരു ലിറ്റര്‍ ജവാന് 610 രൂപയായി.

വില്പന നികുതി 4% ആണ് കൂട്ടിയിരിക്കുന്നത്. ടേണ്‍ ഓവര്‍ ടാക്സ് വേണ്ടെന്ന് വെച്ചപ്പോള്‍ ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വില്‍പന നികുതി കൂട്ടുന്നത്. കഴിഞ്ഞ നിയമസഭ സമ്മേളനം പാസാക്കിയ ബില്ലില്‍ ആണ് ഗവര്‍ണര്‍ ഒപ്പിട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :