മദ്യനയം ഭരണഘടനാ വിരുദ്ധമെങ്കിൽ സുപ്രീംകോടതിക്ക് റദ്ദാക്കാമെന്ന് കേരളം

ന്യൂഡൽഹി| VISHNU N L| Last Modified വ്യാഴം, 27 ഓഗസ്റ്റ് 2015 (12:59 IST)
സംസ്ഥാന സർക്കാർ തയാറാക്കിയ മദ്യനയം ഭരണഘടനാ വിരുദ്ധമെങ്കിൽ സുപ്രീംകോടതിക്ക് റദ്ദാക്കാമെന്ന് കേരളം. മദ്യനയത്തിനെതിരെ ബാർ ഹോട്ടൽ ഉടമകൾ നൽകിയ ഹർജിയിലെ അന്തിമ വാദത്തിനിടെയാണ് കേരളം ഇക്കാര്യം അറിയിച്ചത്. മദ്യനയം കൊണ്ടുവന്നത് ജനതാൽപര്യം കണക്കിലെടുത്താണെന്നും ഇതിലൂടെ മദ്യ ഉപഭോഗം കുറയുന്നില്ലെങ്കിൽ സുപ്രീംകോടതിക്ക് നയം റദ്ദാക്കാവുന്നതാണെന്നും സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. കേസിൽ സർക്കാരിന്റേയും വാദം പൂർത്തിയായതിനെ തുടർന്ന് ഹർജി വിധി പറയാനായി മാറ്റി.

ഹർജിയിൽബാറുടമകളുടെ വാദം നേരത്തെ പൂർത്തിയായിരുന്നു. സംസ്ഥാന സർക്കാരിന്റെ നടപടി വിവേചനപരമാണെന്നായിരുന്നു ബാറുടമകളുടെ വാദം. എന്നാൽ, മദ്യ ഉപഭോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാറുകൾ പൂട്ടിയതെന്നായിരുന്നു സർക്കാരിന്റെ വാദം. പുതിയ മദ്യനയം വന്നപ്പോൾ ജോലി നഷ്ടമായവർക്ക് നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

ബാർലൈസൻസ് പഞ്ചനക്ഷത്ര ഹോട്ടലുകൾക്കു മാത്രമേ നൽകൂവെന്ന് സർക്കാരിനു പിടിവാശിയെന്തിനെന്നു സുപ്രീം കോടതി ഇന്നലെ ചോദിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ മദ്യനയം ചോദ്യം ചെയ്ത് ഹോട്ടലുടമകൾ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് വിക്രംജിത് സെന്നും ജസ്റ്റിസ് ശിവകീർത്തി സിങ്ങും ഉൾപ്പെട്ട ബെഞ്ചിന്റെ പരാമർശം.

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക മദ്യനയത്തിന്റെ ലക്ഷ്യമല്ലെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. പഞ്ചനക്ഷത്ര ഹോട്ടലുകൾക്കുമാത്രം ബാർ ലൈസൻ‍സ് അനുവദിച്ചത് ടൂറിസത്തെ പ്രോൽസാഹിപ്പിക്കാനാണെന്ന ബാറുടമകളുടെ വാദം കോടതി തള്ളി. പൊതുസ്ഥലങ്ങളിൽ മദ്യപാനം നിയന്ത്രിക്കുകയാണു മദ്യനയത്തിന്റെ ലക്ഷ്യമെന്നു വ്യക്തമാണ്. ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ല. ബാറുടമകളുടെ വാദം സർക്കാരിന്റെ വായിൽ തിരുകാൻ ശ്രമിക്കരുതെന്നും കോടതി ഓർമിപ്പിച്ചു.

ബാറുകൾ പൂട്ടിയതു കൊണ്ട് തൊഴിൽ നഷ്ടപ്പെട്ടവരുടെ കാര്യത്തിൽ സഹതപാമുണ്ടെന്ന് വാദത്തിനിടെ സുപ്രീംകോടതി പറഞ്ഞു. തൊഴിൽ നഷ്ടം ഗുരുതരമായ പ്രശ്നമാണെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൊഴിലാളികൾക്ക് ഹൈക്കോടതിയെ സമീപിക്കാനുള്ള നിയമ സാദ്ധ്യതയുണ്ടെന്നും ജസ്റ്റിസ് വിക്രംജിത് സിംഗ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട വാദങ്ങൾ തിങ്കളാഴ്ചയ്ക്കകം രേഖാമൂലം നൽകാനും കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ ...

China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ പാക്കിസ്ഥാനു എന്തിനാണ്?
അതിര്‍ത്തികളില്‍ യുദ്ധസമാന അന്തരീക്ഷം നിലനില്‍ക്കുന്നതിനിടെയാണ് ചൈന പാക്കിസ്ഥാനു നൂതന ...

പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബന്ധുകൂടിയായ 67 ...

പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബന്ധുകൂടിയായ 67 കാരന് 29 വര്‍ഷം കഠിനതടവ്
പ്രതി കുട്ടിയുടെ മാതാവിന്റെ അമ്മാവനാണ്. മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതിയാണ് 29 ...

പരിചയപ്പെട്ടത് ഡേറ്റിംഗ് ആപ്പ് വഴി; തിരുവനന്തപുരത്ത് ...

പരിചയപ്പെട്ടത് ഡേറ്റിംഗ് ആപ്പ് വഴി; തിരുവനന്തപുരത്ത് ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
തിരുവനന്തപുരത്ത് പ്രണയത്തിന്റെ മറവില്‍ വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ...

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ...

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഇടിമിന്നല്‍ മുന്നറിയിപ്പും
സംസ്ഥാനത്ത് മഴ കനക്കുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ...

ഇന്ത്യയിലൊരു പടക്കം പൊട്ടിയാലും പാകിസ്ഥാനെ കുറ്റം പറയും, ...

ഇന്ത്യയിലൊരു പടക്കം പൊട്ടിയാലും പാകിസ്ഥാനെ കുറ്റം പറയും, വീണ്ടും വിവാദപ്രസ്താവന നടത്തി ഷാഹിദ് അഫ്രീദി
പഹല്‍ഗാം ഭീകരാക്രംണത്തില്‍ വീണ്ടും വിവാദപ്രസ്താവനയുമായി പാക് ക്രിക്കറ്റ് ടീം മുന്‍ ...