ലോ അക്കാദമി സമരത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തത് ശരിയല്ല; തുറന്നടിച്ച് വിഎസ് രംഗത്ത്

ലോ അക്കാദമി വിഷയത്തിൽ സർക്കാർ ഇടപെടണം: വിഎസ്

  Lekshmi Nair , vs achuthanandan , CPM , pinarayi vijyan , Students , Kerala Law Academy , VS , Lekshmi , വിഎസ് അച്യുതാനന്ദന്‍ , ലോ അക്കാദമി സമരം , സിപിഎം , സര്‍ക്കാര്‍ , മന്ത്രിസഭാ , ലക്ഷ്‌മി നായര്‍ , സരിത എസ് നായര്‍
തിരുവനന്തപുരം| jibin| Last Modified വെള്ളി, 27 ജനുവരി 2017 (18:19 IST)
ലോ അക്കാദമി സമരത്തില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്‍. വിദ്യാര്‍ഥികളുടെ പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തത് ശരിയല്ല. സിപിഎം സമരം ഏറ്റെടുക്കാത്തതിനെ കുറിച്ച് നേതൃത്വത്തോട് ചോദിക്കണമെന്നും വിഎസ് തുറന്നടിച്ചു.

നിയമവിരുദ്ധമായി ലോ അക്കാദമി കൈവശംവച്ചിരിക്കുന്ന ഭൂമി സർക്കാർ തിരിച്ചുപിടിക്കണമെന്നും വിഎസ് ആവര്‍ത്തിച്ചു. അതേസമയം, സിപിഎം സമരം ഏറ്റെടുക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് അത് പാർട്ടി നേതൃത്വത്തോട് ചോദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ജനത്തെ അറിയിക്കേണ്ടതുണ്ടെന്നും വിഎസ് വ്യക്തമാക്കി. വിവരാവകാശ നിയമ പ്രകാരം തീരുമാനങ്ങള്‍ അറിയിക്കാത്തിതിന്റെ കാരണങ്ങള്‍ ജനത്തെ ബോധ്യപ്പെടുത്തിയേ മതിയാകുവെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കേണ്ട കാര്യമുണ്ടെങ്കില്‍ അത് വിശദീകരിച്ച് പറയണമെന്നും വിഎസ് തിരുവനന്തപുരത്ത് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :