വിവാദങ്ങൾക്കിടയിലും ജനങ്ങളെ മറക്കാതെ ജനകീയ സർക്കാർ; വിലക്കയറ്റം പിടിച്ചുനിർത്താൻ ചന്തകൾ

വിലക്കയറ്റത്തിൽ വീർപ്പുമുട്ടുന്നവക്ക് ആശ്വാസവുമായി പിണറായി സർക്കാർ

aparna| Last Modified ബുധന്‍, 22 നവം‌ബര്‍ 2017 (07:24 IST)
വിലക്കയറ്റത്തിൽ വെന്തുരുകുന്ന മലയാളികൾക്ക് ആശ്വാസവുമായി പിണറായി സർക്കാർ. ക്രിസ്തുമസ് - പുതുവത്സര ആഘോഷം പ്രമാണിച്ച് ആയിരത്തിലേറെ സ്പെഷ്യൽ ചന്തകൾ തുടങ്ങാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

സപ്ലൈകോയുടെ നേതൃത്വത്തിലാണ് ചന്തകൾ തുറക്കുക. 1545 ചന്തകൾ തുറക്കാനാണ് സർക്കാർ അനുമതി. ഡിസംബർ 14ന് തുടങ്ങുന്ന സ്പെഷ്യൽ ചന്തകൾ ഡിസംബർ 31 വരെ പ്രവർത്തിക്കും. ഇതിലൂടെ നിത്യോപയോഗ സാധനങ്ങൾ വൻ വിലക്കുറവിൽ ലഭിക്കും.

സപ്ലൈകോ ചന്തകൾക്ക് പുറമേ പ്രാഥമിക സഹകരണ സംഘങ്ങളുടെ വിപണികളും ഉത്സവക്കാലത്ത് പ്രവർത്തിക്കും. രണ്ട് സ്പെഷ്യൽ വിപണികളിലൂടെ ജനങ്ങൾക്ക് ആശ്വാസകരമായ നടപടിയാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്.

റേഷന്‍ കാര്‍ഡ് മുഖേനയാണ് സാധനങ്ങള്‍ ലഭിക്കുക. മുന്‍ഗണന വിഭാഗക്കാര്‍ക്ക് കൂടുതല്‍ സാധനങ്ങള്‍ ലഭിക്കും. സപ്ലൈകോയുടെയും കൺസ്യൂമർഫെഡിന്റെയും മുഴുവൻ സ്ഥാപനങ്ങളിലും ക്രിസ്തുമസ്-പുതുവത്സര സ്പെഷ്യൽ വിപണി പ്രവർത്തിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :