Last Updated:
ഞായര്‍, 14 ജൂണ്‍ 2015 (12:03 IST)
കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് അപകടമുണ്ടായത്.
പുറപ്പെടാനായി പിന്നിലേക്ക് എടുക്കുമ്പോള്‍ നിയന്ത്രണംവിട്ട വോള്‍വോ ബസ് ആളുകളുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവറെയും കണ്ടക്ടറേയും പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂരില്‍ നിന്ന് പാലക്കാട്ടേക്ക് സര്‍വീസ് നടത്തേണ്ട കെഎസ്ആര്‍ടിസി എസി ലോ ഫ്ലോര്‍ ബസാണ് അപകടമുണ്ടാക്കിയത്.