വൈദ്യുതി ഉപഭോഗം കൂടി; വൈദ്യുതി ബോര്‍ഡ് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 3 മെയ് 2024 (09:47 IST)
വൈദ്യുതി ഉപഭോഗം കൂടിയതിന് പിന്നാലെ വൈദ്യുതി ബോര്‍ഡ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കാനാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളില്‍ എല്ലാ യൂണിറ്റുകളും പ്രവര്‍ത്തിക്കാതെ നിയന്ത്രണവിധേമായി പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രാത്രികാലങ്ങളില്‍ നിയന്ത്രണം വരുത്തും. രാത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ ആവശ്യം വേണ്ടുന്ന ലൈറ്റുകള്‍ മാത്രമെ ഉപയോഗിക്കാവൂ.

ലോഡ്ഷെഡ്ഡിങ് വേണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനു വേണ്ട നടപടിക്രമങ്ങള്‍ വരുത്താനാണ് മന്ത്രിതലത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായത്. കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ പലയിടങ്ങളിലും ട്രാന്‍സ്ഫോമര്‍ കേടുവരുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :