കോവളം|
സജിത്ത്|
Last Modified ബുധന്‍, 23 മാര്‍ച്ച് 2016 (11:49 IST)
രണ്ടിടത്തായി നടന്ന മാലപൊട്ടിക്കല്‍ സംഭവങ്ങളില്‍ പതിനാറുകാരന്‍ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാന്നൂരില്‍ നടന്ന രണ്ട് സംഭവങ്ങളിലെ മൂന്ന് പ്രതികളെ നാട്ടുകാരാണ് പിടികൂടി വിഴിഞ്ഞം പൊലീസില്‍ ഏല്‍പ്പിച്ചത്.
ഊക്കോട് വാഴവിള ചാനല്‍ക്കര പറങ്കിമാംവിള റെജി ജോര്‍ജ്ജ് (28), ഊക്കോട് വാഴവിള വലിയവിളാകം ചാനല്‍ക്കരയ്ക്കടുത്ത് വിപിന്‍ (26), വിഴിഞ്ഞം ടൌണ്‍ഷിപ്പ് കോളനി നിവാസിയായ 16 കാരന്‍ എന്നിവരാണു പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെ വെങ്ങാന്നൂര്‍ ചാവടിനട ചാനല്‍ക്കര ബണ്ട് റോഡിലൂടെ പോയ വെണ്ണിയൂര്‍ പുതുവല്‍ പുത്തന്‍ വീട്ടിലെ ബിജിലി എന്ന 28 കാരിയായ വീട്ടമ്മയുടെ സ്വര്‍ണ്ണമാലയാണ് ഹീറോ ഹോണ്ട ബൈക്കില്‍ എത്തിയ റെജി ജോര്‍ജ്ജും വിപിനും പിടിച്ചുപറിച്ചത്.
എന്നാല്‍ പിടിവലിക്കിടെ ബിജിലിയുടെ ഷാള്‍ ബൈക്കില്‍ കുരുങ്ങുകയും ഇരുവരും ബൈക്കുമായി കനാലില്‍ വീഴുകയും ചെയ്തു. ഓടിയെത്തിയ നാട്ടുകാര്‍ പ്രതികളെ കൈയോടെ പിടികൂടി കൈകാര്യം ചെയ്ത് പൊലീസിനെ ഏല്‍പ്പിച്ചു.
വെങ്ങാന്നൂര്‍ വിഴിഞ്ഞം റോഡില്‍ നടന്നുപോവുകയായിരുന്ന വെണ്ണിയൂര്‍ മാവുവിള പമ്പ് ഹൌസിനടുത്ത് ശാലിനി എന്ന 32 കാരിയുടെ ഒരുപവന്‍റെ സ്വര്‍ണ്ണമാല പിടിച്ചുപറിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് പതിനാറുകാരന്‍ നാട്ടുകാരുടെ പിടിയിലായത്. ഇയാളെയും പൊലീസിനു കൈമാറി.