ആര്യയുടെ നിലയിൽ നേരിയ പുരോഗതി; രണ്ടു ദിവസത്തിനുള്ളിൽ മൊഴിയെടുത്തേക്കും

 ട്രെയിൻ തട്ടി പരുക്ക് , കോന്നി പെണ്‍കുട്ടികള്‍ , ആര്യ , പൊലീസ് , മെഡിaക്കൽ കോളജ് ആശുപത്രി
തൃശൂർ| jibin| Last Updated: വ്യാഴം, 16 ജൂലൈ 2015 (09:40 IST)
ഒറ്റപ്പാലം മങ്കരയ്ക്കു സമീപം സഹപാഠികൾക്കൊപ്പം ട്രെയിൻ തട്ടി ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ആര്യയുടെ നിലയില്‍ നേരിയ പുരോഗതി. ശരീരം മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
മെഡിസിൻ വിഭാഗം ഐസിയുവിൽ നിന്ന് ആര്യയെ ന്യൂറോ സർജറിയിലേക്ക് മാറ്റുകയും ചെയ്‌തു. ഇതോടെ രണ്ടു ദിവസത്തിനുള്ളിൽ ആര്യയിൽ നിന്നു മൊഴിയെടുക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.

പെണ്‍കുട്ടി തനിയെ ശ്വാസമെടുക്കാന്‍ തുടങ്ങി. ഈ സാഹചര്യത്തില്‍ ഘട്ടം ഘട്ടമായി വെന്റിലേറ്ററില്‍ നിന്ന് പെണ്‍കുട്ടിയെ മാറ്റും. ആന്തരിക രക്‍തശ്രാവം തടയുന്നതിനും സാധിച്ചിട്ടുണ്ട്. ന്യൂറോ സര്‍ജറി ഐ.സി.യുവില്‍ ചികിത്സയിലുള്ള ആര്യയുടെ തല സി.ടി സ്കാന്‍ ചെയ്തു. വയര്‍, നെഞ്ച് എന്നിവ സ്കാനിങ്ങിന് വിധേയമാക്കിയശേഷമാണ് ഡോക്ടര്‍മാര്‍ ആരോഗ്യനിലയിലെ പുരോഗതി അറിയിച്ചത്. വായിലെ ട്യൂബ് പ്രത്യേക സര്‍ജറി നടത്തി കഴുത്തിലേക്ക് മാറ്റി.

ട്യൂബിലൂടെ കുഴമ്പുരൂപത്തിലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ നല്‍കി തുടങ്ങി. മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗം മേധാവി ഡോ. വിനോദ്, ന്യൂറോ സര്‍ജറി അഡീഷനല്‍ പ്രഫ. ഡോ. ബിജുകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പെണ്‍കുട്ടിയെ ചികിത്സിക്കുന്നത്.

കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തുന്നതിനായി പൊലീസ് എത്തിയിരുന്നെങ്കിലും മൊഴിയെടുക്കാൻ സാധിച്ചിരുന്നില്ല. മരിച്ച പെണ്‍കുട്ടികളുടെ പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാത്തതില്‍ അന്വേഷണ സംഘം അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. പെണ്‍കുട്ടികള്‍ വസ്ത്രംമാറിയതുൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസിന് കൃത്യത കണ്ടെത്താൻ സാധിച്ചിട്ടില്ല.

വിട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പുറപ്പെട്ടപ്പോള്‍ മൂന്നു പേരും യൂണിഫോമായിരുന്നു ധരിച്ചിരുന്നത്. അപകട സ്ഥലത്തു കാണുമ്പോൾ മറ്റു വസ്ത്രങ്ങളും. യാത്രയ്ക്കിടയിൽ ഇവർ എപ്പോഴാണു വസ്ത്രം മാറിയതെന്നു വ്യക്തമല്ലെന്നു പൊലീസ്. കുട്ടികളെ മാവേലിക്കരയിൽ കണ്ടയാൾ ഇവരെ യൂണിഫോമിൽ തന്നെയാണു കണ്ടതെന്നാണു പൊലീസിനു ലഭിച്ച വിവരം. ഇതിനിടയിൽ ട്രെയിനിൽ വച്ചാവാം വസ്ത്രം മാറിയതെന്നു പൊലീസ് അനുമാനിക്കുന്നു. പക്ഷേ, അതു ട്രെയിനിലെ മറ്റു യാത്രക്കാർ ശ്രദ്ധിച്ചിട്ടുണ്ടാവില്ലേ എന്ന സംശയം ബാക്കി. കോന്നി തോപ്പിൽ ലക്ഷം വീട് കോളനിയിൽ കിഴക്കേടത്ത് സുരേഷിന്റെ മകളാണ് ആശുപത്രിയിൽ കഴിയുന്ന കെ സുരേഷ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ...

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്താമെന്ന് മുഹമ്മദ് യൂനസ് , ബംഗ്ലാദേശ് തലചൊറിയുന്നത് തീക്കൊള്ളിയുമായി
സാമ്പത്തികമായി തകര്‍ന്ന ബംഗ്ലാദേശിനെ സഹായിക്കാന്‍ ചൈനയെ ക്ഷണിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ...

എല്ലാം അഭ്യൂഹങ്ങൾ മാത്രം കുപ്രസിദ്ധ ആൾദൈവം സ്വാമി ...

എല്ലാം അഭ്യൂഹങ്ങൾ മാത്രം കുപ്രസിദ്ധ ആൾദൈവം സ്വാമി നിത്യാനന്ദ മരിച്ചെന്ന വാർത്ത തള്ളി ഒരു വിഭാഗം അനുയായികൾ
തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ ജനിച്ച നിത്യാനന്ദ തനിക്ക് ദിവ്യമായ കഴിവുകള്‍ ഉണ്ടെന്ന് ...

Swami Nithyananda: കുപ്രസിദ്ധ ആള്‍ ദൈവം സ്വാമി നിത്യാനന്ദ ...

Swami Nithyananda: കുപ്രസിദ്ധ ആള്‍ ദൈവം സ്വാമി നിത്യാനന്ദ മരിച്ചോ? വിവാദം പുകയുന്നു
1978 ജനുവരി ഒന്നിന് തമിഴ്‌നാട്ടിലെ തുരുവണ്ണാമലൈയിലാണ് നിത്യാനന്ദയുടെ ജനനം

'നിങ്ങള്‍ക്ക് എങ്ങനെ അത് ആവശ്യപ്പെടാനാകും'; നടിയെ ആക്രമിച്ച ...

'നിങ്ങള്‍ക്ക് എങ്ങനെ അത് ആവശ്യപ്പെടാനാകും'; നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരെ ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിലെ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിനു ഉത്തരവിടണം എന്നാണ് ...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ഘടകം
ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ മുന്നേറ്റമായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രധാന അജണ്ട