കോടതി വളപ്പിൽ സ്ഫോടനം, ഒരാൾക്ക് പരുക്ക്; ബോംബ് സ്ക്വാഡിന്റെ പരിശോധന ശക്തമാക്കി

കൊല്ലം മുൻഫിസ് കോടതി വളപ്പിൽ സ്ഫോടനം. സ്ഫോടനത്തിൽ ഒരാൾക്ക് പരുക്ക്. കലക്ടറേറ്റ് ജീവനക്കാരനായ ബാബു എന്നയാൾക്കാണ് പരുക്കേറ്റത്. കോടതി വളപ്പിൽ നിർത്തിയിട്ടിരുന്ന ജീപ്പിലാണ് സ്ഫോടനം ഉണ്ടായത്. ജീപ്പിനടുത്ത

കൊല്ലം| aparna shaji| Last Updated: ബുധന്‍, 15 ജൂണ്‍ 2016 (13:58 IST)
കൊല്ലം മുൻഫിസ് കോടതി വളപ്പിൽ സ്ഫോടനം. സ്ഫോടനത്തിൽ ഒരാൾക്ക് പരുക്ക്. കലക്ടറേറ്റ് ജീവനക്കാരനായ ബാബു എന്നയാൾക്കാണ് പരുക്കേറ്റത്. കോടതി പരിസരത്ത് കാലങ്ങളായി കിടക്കുന്ന തൊഴില്‍ വകുപ്പിന്റെ പഴയ ജീപ്പിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

സ്ഫോടനം ആസൂത്രിതമാണെന്ന് പൊലീസ് വ്യക്തമാക്കി.രാവിലെ 11 മണിക്ക് കോടതി ആരംഭിക്കുന്നതിന് മുൻപ് ആണ് പൊട്ടിത്തെറി ഉണ്ടായത്. പ്രദേശത്തുനിന്നു വെടിമരുന്നിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.സംഭവത്തെതുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന ആരംഭിച്ചു.ഇനിയൊരു പൊട്ടിത്തെറി ഉണ്ടാകാതിരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ടൈമർ ഘടിപ്പിച്ച സ്റ്റീൽ ബോംബ് ആണെന്നാണ് സംശയം.

പാരിപ്പിള്ളിയില്‍ പോലീസുകാരന്‍ മണിയന്‍ പിള്ളയെ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കഴിഞ്ഞ ദിവസം കോടതിയില്‍ ആരംഭിച്ചിരുന്നു. ഇന്നും കേസിന്റെ വിചാരണ നടക്കാനിരിക്കെയാണ് സ്ഫോടനം. കേസുമായി സ്ഫോടനത്തിനു എന്തെങ്കിലും ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :