ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധി; സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് കോടിയേരി

സൌമ്യ വധക്കേസിലെ പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധി ഞെട്ടലുണ്ടാക്കുന്നതാണെന്ന് കോടിയേരി ബാലകൃഷ്ണന്

thiruvananthapuram, kodiyeri balakrishnan, supreme court, govindachami, soumya murdercase തിരുവനന്തപുരം, കോടിയേരി ബാലകൃഷ്ണന്, സുപ്രീംകോടതി, ഗോവിന്ദചാമി, സൌമ്യ വധക്കേസ്
തിരുവനന്തപുരം| സജിത്ത്| Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2016 (12:51 IST)
സൌമ്യ വധക്കേസിലെ പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധി ഞെട്ടലുണ്ടാക്കുന്നതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഈ കേസില്‍ സര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി നല്‍കണം. കുടുംബങ്ങളിലും സ്ത്രീകളിലും മരവിപ്പുണ്ടാക്കുന്നതാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു

ഗോവിന്ദച്ചാമിമാര്‍ക്ക് വിഹരിക്കാന്‍ സാധ്യതയുള്ള സമൂഹമായി നമ്മുടെ സമൂഹം മാറാതിരിക്കുന്നതിനായി ശക്തമായ ഇടപെടല്‍ ആവശ്യമാണ്. ഏഴുവര്‍ഷം കഠിനതടവ് എന്ന വിധി അംഗീകരിക്കാന്‍ കഴിയില്ല. ഗോവിച്ചാമിയുടെ വധശിക്ഷ അംഗീകരിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നു ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായോ എന്നു സര്‍ക്കാര്‍ പരിശോധിക്കണം. യുഡിഎഫ് സര്‍ക്കാറാണ് ഉയര്‍ന്ന നിയമപരിജ്ഞാനമുള്ള അഭിഭാഷകനായ ജോസഫ് തോമസിനെ നിയമിച്ചത്. എല്‍ഡിഎഫിന്റെ കാലത്തും അതില്‍ മാറ്റമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :