രേണുക വേണു|
Last Modified ചൊവ്വ, 19 ഏപ്രില്‍ 2022 (11:26 IST)
കോടഞ്ചേരി മിശ്രവിവാഹവുമായി ബന്ധപ്പെട്ട് ജോയ്സ്നയുടെ പിതാവ് ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ജോയ്സ്നയ്ക്ക് ഭര്‍ത്താവ് ഷെജിനൊപ്പം പോകാമെന്ന് കോടതി നിര്‍ദേശിച്ചു. താന്‍ ആരുടേയും തടങ്കലില്‍ അല്ല, വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പമാണ് കഴിയുന്നതെന്ന് ജോയ്സ്ന കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി ജോയ്സ്നയെ ഷെജിനൊപ്പം പോകാന്‍ അനുവദിച്ചത്. മാതാപിതാക്കളോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും ജോയ്സ്ന ഹൈക്കോടതിയെ അറിയിച്ചു.